ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വൈദ്യുതി വിൽപ്പന; എസ്‌ജെവിഎനുമായി കരാറിൽ ഏർപ്പെട്ട് പിടിസി ഇന്ത്യ

ഡൽഹി: രണ്ട് ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി വിൽപ്പനയ്ക്കായി എസ്‌ജെവിഎനുമായി കരാറിൽ ഏർപ്പെട്ടതായി പിടിസി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌ജെ‌വി‌എന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എസ്‌ജെ‌വി‌എൻ അരുൺ-3 പവർ ഡെവലപ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി (എസ്‌എ‌പി‌ഡി‌സി) കമ്പനി ധാരണാപത്രത്തിൽ (എം‌ഒ‌യു) പ്രവേശിച്ചു.

എസ്എപിഡിസിയുടെ അരുൺ-3, ലോവർ അരുൺ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ജലവൈദ്യുതി ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ യൂട്ടിലിറ്റികൾക്കും ഉപഭോക്താക്കൾക്കും വിൽക്കുന്നതിനാണ് പ്രസ്തുത കരാർ.

എസ്‌എ‌പി‌ഡി‌സി 900 MW അരുൺ-3, 669 MW ലോവർ അരുൺ എന്നീ രണ്ട് ജലവൈദ്യുത പദ്ധതികൾ നേപ്പാളിലെ ശംഖുവാസഭയിലാണ് സ്ഥാപിക്കുന്നത്. 900 മെഗാവാട്ട് അരുൺ-3 ന്റെ വാണിജ്യ പ്രവർത്തനം 2023-24 വർഷത്തിലും 669 മെഗാവാട്ട് ലോവർ അരുൺ ജലവൈദ്യുത പദ്ധതി 2027-28 വർഷത്തിലും പ്രവർത്തനം ആരംഭിക്കും.

കരാർ പ്രകാരം, ഈ പദ്ധതികളിൽ നിന്നുള്ള വൈദ്യുതി സംസ്ഥാന യൂട്ടിലിറ്റികൾ/ഡിസ്‌കോമുകൾ/ബൾക്ക് ഉപഭോക്താക്കൾ മുതലായവയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ (15 വർഷം മുതൽ 25 വർഷം വരെ) ഇന്ത്യയിൽ വിൽക്കാൻ എസ്‌എ‌പി‌ഡി‌സിയെ സഹായിക്കുമെന്ന് പിടിസി പറഞ്ഞു. ഇതിന് പുറമെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സ്ഥിതി ചെയ്യുന്ന 60 മെഗാവാട്ട് നൈത്വാർ മോറി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ജലവൈദ്യുത വിൽപനയ്ക്കായും എസ്ജെവിഎൻ ലിമിറ്റഡുമായി പിടിസി ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യയിലെ പവർ ട്രേഡിംഗ് സൊല്യൂഷനുകളുടെ മുൻനിര ദാതാവാണ് പിടിസി ഇന്ത്യ ലിമിറ്റഡ് (PTC). അതേസമയം എസ്‌ജെ‌വി‌എന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ കമ്പനിയാണ് എസ്‌ജെ‌വി‌എൻ അരുൺ-3 പവർ ഡെവലപ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് .

X
Top