ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പൊതുമേഖലാ ബാങ്കുകളിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ (പി.എസ്.ബി) 12 എക്‌സിക്യുട്ടീവ് ഡയറക്ടർമാരുടെ (ഇ.ഡി) നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.

നിലവിൽ ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ ജനറൽ മാനേജരായ സഞ്ജയ് രുദ്ര യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കും.

യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ചീഫ് ജനറൽ മാനേജർ ലാൽ സിംഗിനെ ബാങ്ക് ഒഫ് ബറോഡയുടെ ഇ.ഡിയായി മൂന്ന് വർഷത്തേക്ക് നിയമിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് ജനറൽ മാനേജർ ബിഭു പ്രസാദ് മഹാപത്ര പി.എൻ.ബിയിലും ബാങ്ക് ഒഫ് ഇന്ത്യയുടെ ചീഫ് ജനറൽ മാനേജരായ ശിവ് ബജ്‌രംഗ് സിംഗിനെ ഇന്ത്യൻ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ ജനറൽ മാനേജരായ രവി മെഹ്‌റയെ അതേ ബാങ്കിന്റെ ഇ.ഡിയായി നിയമിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ചീഫ് ജനറൽ മാനേജർ രാജീവ് മിശ്ര മൂന്ന് വർഷത്തേക്ക് ബാങ്ക് ഒഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കും.

കാനറ ബാങ്ക് ചീഫ് ജനറൽ മാനേജർ ഭവേന്ദ്ര കുമാറിനെ കാനറ ബാങ്കിലും ബാങ്ക് ഒഫ് ബറോഡ ചീഫ് ജനറൽ മാനേജർ ബ്രജേഷ് കുമാർ സിംഗിനെ ഇന്ത്യൻ ബാങ്കിലും ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ രോഹിത് ഋഷിയെ ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.

പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് ജനറൽ മാനേജർ മഹേന്ദ്ര ദോഹാരെ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയിലും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ടി. ധനരാജിനെയും നിയമിച്ചു.

ബാങ്ക് ഒഫ് മഹാരാഷ്ട്ര ജനറൽ മാനേജർ വിജയകുമാർ നിവൃത്തി കാംബ്ലെ മൂന്ന് വർഷത്തേക്ക് യൂക്കോ ബാങ്കിന്റെ ഇ.ഡിയായി ചുമതലയേൽക്കും.

പൊതുമേഖലാ ബാങ്കുകളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ സ്ഥാനത്തേക്ക് 16 പേരെ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോ (എഫ്.എസ്.ഐ.ബി) ജൂലായിൽ ശുപാർശ ചെയ്തിരുന്നു.

ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യു.സി.ഒ. ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എന്നിങ്ങനെ ഇന്ത്യയിൽ നിലവിൽ 12 പൊതുമേഖലാ ബാങ്കുകളുണ്ട്.

X
Top