രാജ്യത്ത് ബാങ്കിംഗ് രംഗത്തെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങളുടെ വളര്‍ച്ചയിലും വിപണിവിഹിതത്തിലും പൊതുമേഖലാ ബാങ്കുകള്‍ ഏറെ മുന്നിലാണെന്ന് എസ്‍ബിഐയുടെ റിപ്പോര്‍ട്ട്.
മൊത്തം എടിഎമ്മുകളുടെ 63 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ കീഴിലാണ്. 35 ശതമാനം മാത്രമാണ് സ്വകാര്യ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നത്.
പൊതുമേഖലാ ബാങ്കുകളിലാണ് മൊത്തം നിക്ഷേപത്തിന്‍റെ 59 ശതമാനം; സ്വകാര്യ ബാങ്കുകളില്‍ 32 ശതമാനമേയുള്ളൂ. ക്രെഡിറ്റ് കാര്‍ഡുകളില്‍ പൊതുമേഖലാ ബാങ്കുകൾക്ക് 54 ശതമാനവും സ്വകാര്യ ബാങ്കുകൾക്ക് 37.8 ശതമാനവുമാണ് വിപണിവിഹിതം.
എടിഎം ശൃംഖല, ക്രെഡിറ്റ് കാര്‍ഡ് വിതരണം എന്നിവയില്‍ മുന്നില്‍ എസ്ബിഐയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിക്ഷേപങ്ങളിലും കൂടുതല്‍ വിപണിവിഹിതം എസ്ബിഐക്കാണ്.