ന്യൂഡല്‍ഹി: എയ്റോസ്പേസ്, പ്രതിരോധ കമ്പനി ഓഹരിയായ എച്ച്എഎല്‍ (ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്കല്‍സ്) ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഇതിനുള്ള അനുമതി ഡയറക്ടര്‍ ബോര്‍ഡ് നല്‍കി.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 667 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതായി കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു.
”ഇന്ത്യന്‍ എയര്‍ഫോഴ്‌സിനായി (ഐഎഎഫ്) ആറ് ഡോമിയര്‍ -228 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്ന് വാങ്ങുന്നതിന് 2023 മാര്‍ച്ച് 10 ന് പ്രതിരോധ മന്ത്രാലയംകരാറില്‍ ഒപ്പുവച്ചു,”’ കമ്പനി അറിയിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തില്‍ ഓഹരി 300 ശതമാനമാണുയര്‍ന്നത്. ഒരു വര്‍ഷത്തില്‍ ഏതാണ്ട് ഇരട്ടിയായി.