
ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 8 നിശ്ചയിച്ചിരിക്കയാണ് പവര്‍ഗ്രിഡ് കോര്‍പറേഷന്‍. 1.52 ശതമാനം ഉയര്‍ന്ന് 251.15 രൂപയിലാണ് നിലവില്‍ സ്റ്റോക്കുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4.75 രൂപ അഥവാ 47.5 ശതമാനമാണ് ലാഭവിഹിതം.
മാര്‍ച്ച് 2008 ന് ശേഷം 35 തവണയാണ് കമ്പനി ലാഭവിഹിതം വിതരണം ചെയ്തത്. 4.88 ശതമാനം യീല്‍ഡാണിത്. ഓഹരിയുടെ 52 ആഴ്ച ഉയരം 263.65 രൂപ.
താഴ്ച 186.35 രൂപ. ഓഹരി ആറ് മാസത്തില്‍ 15 ശതമാനവും ഒരു വര്‍ഷത്തില്‍ 21 ശതമാനവും 2 വര്‍ഷത്തില്‍ 44 ശതമാനവും 3 വര്‍ഷത്തില്‍ 84 ശതമാനവുമുയര്‍ന്നു.