ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

നിക്ഷേപകരെ കോടിപതികളാക്കിയ പൊതുമേഖല ഓഹരി

ന്യൂഡല്‍ഹി: മൂന്ന് ബോണസ് ഓഹരി വിതരണങ്ങളിലൂടെ നിക്ഷേപകരെ കോടിപതികളാക്കിയ കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്‌സ്. 1999 ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് 4.54,545 ഓഹരികള്‍ ലഭ്യമായിരിക്കും. 2015,2017,2022 എന്നീ വര്‍ഷങ്ങളിലെ ബോണസ് ഓഹരി വിതരണത്തോടെ എണ്ണം 44,99,994 ആയി വളരും.

2015 ല്‍ 2:1 അനുപാതത്തിലും 2017 ല്‍ 1:10 അനുപാതത്തിലും സെപ്തംബര്‍ 2022 ല്‍ 2:1 അനുപാതത്തിലുമാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കിയത്. ഇതോടെ പ്രാരംഭ നിക്ഷേപം 1000 മടങ്ങായി വര്‍ധിക്കും. അതായത് 1 ലക്ഷം രൂപ 50.28 കോടി രൂപയായി മാറിയിരിക്കും.

1999 ല്‍ 0.22 രൂപ വിലയുണ്ടായിരുന്ന കമ്പനി ഓഹരി 50,695.45 ശതമാനം ഉയര്‍ന്ന് നിലവില്‍ 111.75 രൂപയിലാണുള്ളത്.

പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഭെല്‍. 58490.41വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയായ ഭെല്‍ ജൂണിലവസാനിച്ച പാദത്തില്‍ 3222.82 കോടി രൂപ വരുമാനം നേടിയിരുന്നു.

തൊട്ടുമുന്‍പാദത്തേക്കാള്‍ 49.67 ശതമാനം കുറവാണ് ഇത്. 356.13 കോടി രൂപയാണ് ലാഭം. റഡാര്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമാണ് ഇത്.

നവരത്‌ന കമ്പനിയാണ്.അത്യാധുനിക ആന്തരിക പ്രക്രിയകള്‍/സംവിധാനങ്ങളും ഗവേഷണവികസനങ്ങളും / പ്രാദേശികവല്‍ക്കരണത്തിലുള്ള ഊന്നല്‍ എന്നിവ ഭെല്ലിന് അതുല്യമായ മത്സര ശേഷി നല്‍കുന്നു.

X
Top