
ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), അക്കൗണ്ടുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ജനുവരി 23നകം (കെവൈസി) വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
സെപ്റ്റംബർ 30, 2024 വരെ കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ബാധകമാകൂ.
ഐഡന്റിറ്റി പ്രൂഫ്, മേൽവിലാസ തെളിവ്, സമീപകാല ഫോട്ടോ, പാൻ/ഫോം 60, വരുമാന തെളിവ്, മൊബൈൽ നമ്പർ അല്ലെങ്കിൽ മറ്റേതെങ്കിലും അപ്ഡേറ്റ് വിവരങ്ങൾ ഏതെങ്കിലും ബ്രാഞ്ചിൽ നൽകാൻ പിഎൻബി ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
പിഎൻബി വൺ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സർവീസസ് (ഐബിഎസ്) വഴിയോ അല്ലെങ്കിൽ ജനുവരി 23നകം അടിസ്ഥാന ബ്രാഞ്ചിലേക്ക് രജിസ്റ്റർ ചെയ്ത ഇ-മെയിൽ / പോസ്റ്റ് വഴിയോ ഇത് ചെയ്യാം.
നിശ്ചിത സമയത്തിനുള്ളിൽ കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാതിരിക്കുന്നത് അക്കൗണ്ട് പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾക്ക് കാരണമായേക്കാം.
സഹായത്തിന്, അടുത്തുള്ള പിഎൻബി ബ്രാഞ്ച് സന്ദർശിക്കുകയോ അല്ലെങ്കിൽ https://www.pnbindia.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്യാം.