ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളം

കോ​ട്ട​യം: പു​ര​പ്പു​റ സൗ​രോ​ര്‍​ജ രം​ഗ​ത്ത് വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളം. പി​എം സൂ​ര്യ​ഘ​ര്‍ പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ല്‍ സൗ​രോ​ര്‍​ജ പ​ദ്ധ​തി ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത​തി​ല്‍ രാ​ജ്യ​ത്ത് കേ​ര​ള​ത്തി​നു ര​ണ്ടാം സ്ഥാ​നം.

കെ​എ​സ്ഇ​ബി​യു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​നു നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ച്ച​ത്. നി​ല​വി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ഗാ​ര്‍​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

വീ​ടു​ക​ള്‍, മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നീ കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ല്‍ സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഘ​ടി​പ്പി​ച്ചു വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പ്ര​വ​ര്‍​ത്തി​പ്പി​ച്ച​ശേ​ഷം ശേ​ഷി​ക്കു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​യ്ക്കു തി​രി​കെ ന​ല്കു​ന്ന​താ​ണ് പി​എം സൂ​ര്യ​ഘ​ര്‍ പ​ദ്ധ​തി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കു കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ 78,000 രൂ​പ​വ​രെ സ​ബ്‌​സി​ഡി​യും ല​ഭി​ക്കും. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റും റി​ന്യൂ​വ​ല്‍ എ​ന​ര്‍​ജി കോ​ർ​പ​റേ​ഷ​നും ചേ​ര്‍​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​യി​ലാ​ണ് കേ​ര​ളം ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

സം​സ്ഥാ​ന​ത്ത് 32,877 ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി 256.2 കോ​ടി രൂ​പ സ​ബ്‌​സി​ഡി​യാ​യി കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും ല​ഭി​ക്കു​ക​യും ചെ​യ്തു. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഒ​രു കി​ലോ​വാ​ട്ട് സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ 30,000 രൂ​പ​യും ര​ണ്ടു കി​ലോ​വാ​ട്ട് സൗ​രോ​ര്‍​ജ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ 60,000 രൂ​പ​യും മൂ​ന്നു കി​ലോ​വാ​ട്ട് മു​ക​ളി​ലു​ള്ള സൗ​രോ​ര്‍​ജ് പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ 78,000 രൂ​പ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ല്‍​കു​ന്നു​ണ്ട്.

മൂ​ന്ന് കി​ലോ​വാ​ട്ടി​ന്‍റെ സൗ​രോ​ര്‍​ജ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചാ​ല്‍ പ്ര​തി​മാ​സം 360 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ഈ ​വൈ​ദ്യു​തി​യി​ല്‍ സ്വ​ന്തം ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് ശേ​ഷി​ക്കു​ന്ന​ത് കെ​എ​സ്ഇ​ബി​ക്ക് വി​ല്‍​ക്കു​ക​യും ചെ​യ്യാം.

ഒ​രു സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ലാ​ന്‍റി​ല്‍ ഉ​ത്പാ​ദി​പ്പിച്ച വൈ​ദ്യു​തി​യു​ടെ അ​ള​വ്, ഉ​പ​യോ​ഗി​ച്ച അ​ള​വ് എ​ന്നി​വ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലു​ടെ ഉ​പ​യോ​ക്കാ​ക്ക​ള്‍​ക്കു ക്യ​ത്യ​മാ​യി അ​റി​യാം. സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു 885 വെ​ണ്ട​ര്‍​മാ​രെ കെ​എ​സ്ഇ​ബി എം​പാ​ന​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മേ സോ​ളാ​ര്‍ പാ​ന​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നു​ള്ള പ​രി​മി​തി​യാ​യ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളു​ടെ ക​പ്പാ​സി​റ്റി 75 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നും 90 ശ​ത​മാ​ന​മാ​യി കെ​എ​സ്ഇ​ബി​യും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നും ചേ​ര്‍​ന്ന് ഉ​യ​ര്‍​ത്തി. പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഏ​ഴു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ല്‍ നാ​ഷ​ണ​ല്‍ ബാ​ങ്കു​ക​ളി​ല്‍ ഈ​ടി​ല്ലാ​ത്ത ലോ​ണ്‍ സൗ​ക​ര്യ​വു​മു​ണ്ട്.

പി​എം സൂ​ര്യ​ഘ​ര്‍ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി 1000 പ്രോ​ജ​ക്‌​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത് എ​ല്‍ സോ​ള്‍ പ​വ​ര്‍ സോ​ല്യൂ​ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ്.

X
Top