Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പുഷ്പ 2 ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോ‍‍ഡ് തുകയ്ക്ക്

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2-ലെ അല്ലു അർജുനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റർ പുറത്തിറങ്ങി.

മൈത്രി മുവീ മേക്കേഴ്സ് ചിത്രം സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു. വ്യത്യസ്തമായ കോസ്റ്റിയൂമില്‍ ഗൗരവഭാവം നിറഞ്ഞ അല്ലുവിന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
ഈവർഷം ഡിസംബർ ആറിനാണ് സിനിമ തിയേറ്ററുകളിലെത്തുക.

അതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശം 900 കോടി രൂപയ്ക്ക് വിറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്ഷനും നാടകീയതയും നിറഞ്ഞ സിനിമയാണെന്നാണ് അണിയറപ്രവർത്തകർ നല്‍കുന്ന വാഗ്ദാനം. പുഷ്പയുടെ ആദ്യഭാഗം വൻ വിജയം വരിച്ചിരുന്നു.

മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെ തേടിയെത്തിയിരുന്നു.

ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. തിരക്കഥ സംവിധായകന്റേതുതന്നെയാണ്.

X
Top