ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വമ്പന്‍ റിലീസുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പിവിആര്‍ സിനിമാസ്

ന്യൂഡല്‍ഹി: മോശം സെപ്തംബര്‍ പാദ ഫലത്തിനുശേഷം വരാനിരിക്കുന്ന റിലീസുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് പിവിആര്‍ സിനിമാസ്. വലിയ റിലീസുകളാണ് വരും ദിവസങ്ങളില്‍ തീയേറ്ററുകളിലെത്തുന്നത്. ജെയിംസ് കാമറോണിന്റെ ഇതിഹാസ ചിത്രം അവതാര്‍2, രണ്‍വീര്‍ സിംഗിന്റെ സര്‍ക്കസ്, ഷാരൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

കോവിഡിന് മുന്‍പുള്ള കാലത്തേക്കാള്‍ മെച്ചപ്പെട്ട നിലയിലേയ്ക്ക് തീയേറ്റര്‍ ശൃംഖല വളരുമെന്ന് കമ്പനി ചെയര്‍മാന്‍ അജയ് ബിജ്‌ലി പറഞ്ഞു. ഡയറക്ടേഴ്‌സ് കട്ട് എന്ന പേരില്‍ പ്രീമിയം ഫോര്‍മാറ്റ് ബെഗളൂരുവില്‍ കമ്പനി ആരംഭിച്ചിരുന്നു. അതിന്റെ ഉദ്ഘാടന വേളയിലാണ് ബിജ്‌ലി ഇങ്ങിനെ പ്രതികരിച്ചത്.

കഴിഞ്ഞ മാസ റിലീസുകളുടെ മികവില്‍ മൂന്നാം പാദം മെച്ചപ്പെട്ടതാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 രണ്ടാഴ്ചയില്‍ 160 കോടി രൂപ കളക്ട് ചെയ്തിരുന്നു. കാന്താര, ഉനച്ചി എന്നിവയുടെ ഹിന്ദി വേര്‍ഷന്‍ യഥാക്രമം 80 കോടി, 25 കോടി എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയത്.

അതേസമയം ദീപാവലി കളക്ഷന്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. രാം സേതു, താങ്ക് ഗോഡ് എന്നിവ പ്രതീക്ഷിച്ചതിലും കുറവ് വരുമാനമുണ്ടാക്കിയതോടെയാണ് ഇത്. നടപ്പ് സാമ്പത്തികവര്‍ഷം ഹിന്ദി ബോക്‌സ് ഓഫീസ് കളക്ഷന്‍ 3,030 കോടി രൂപയാണ്.

കോവിഡിന് മുന്‍പുള്ളതിന്റെ 80-85 ശതമാനം. സാമ്പത്തിക വര്‍ഷം 2024 ഓടെ പൂര്‍ണ്ണമായ വീണ്ടെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജ്‌ലി പങ്കുവയ്ക്കുന്നത്.

X
Top