ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ലയന ശേഷമുള്ള ആദ്യ ത്രൈമാസ ഫലം: നിരാശ സമ്മാനിച്ച് പിവിആര്‍ ഇനോക്സ്

മുംബൈ: പിവിആര്‍ ഐനോക്സ് നടത്തിയ ഫലപ്രഖ്യാപനം ഓഹരിയുടമകള്‍ക്ക് നിരാശ സമ്മാനിച്ചു. 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മള്‍ട്ടിപ്ലെക്സ് ശൃംഖല 333 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,143 കോടി രൂപയായി കുറയുകയും ചെയ്തു. പിവിആറും ഐനോക്‌സും ലയിച്ച ശേഷം ആദ്യമായി നടത്തിയ ത്രൈമാസ ഫലപ്രഖ്യാപനമായിരുന്നു ഇത്.

അടുത്ത ആറ് മാസത്തിനുള്ളില്‍ 50 ഓളം സിനിമാ സ്‌ക്രീനുകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതി പിവിആര്‍-ഐനോക്സ് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയോ അല്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തായ മാളുകളില്‍ സ്ഥിതിചെയ്യുന്നവയോ ആണ് ഇവ. ഈ ആസ്തികളുടെ മൂല്യം കമ്പനി എഴുതി തള്ളി.

ലയനവുമായി ബന്ധപ്പെട്ട ചെലവുകളും ത്രൈമാസ പ്രകടനത്തെ ബാധിച്ചു. അതേസമയം ആഗോള ബ്രോക്കറേജ് സ്ഥാപനം നുവാമ കമ്പനി ഓഹരിയില്‍ പോസിറ്റീവാണ്. 2125 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

2.04 ശതമാനം താഴ്ന്ന് 1435.15 രൂപയിലാണ് പിവിആര്‍ ഇനോക്സ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

X
Top