Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പിവിആർ ഐനോക്‌സിന് 130 കോടിയുടെ അറ്റനഷ്ടം

ന്ത്യയിലെ മുൻനിര മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സ് മാർച്ച് പാദത്തിൽ 130 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട് ചെയ്തു. മുൻ വർഷത്തെ സമാന പാദത്തിൽ 333 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

ബോക്‌സ് ഓഫീസിൽ ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങളുടെ പരാജയത്തെത്തുടർന്ന് രണ്ട് പാദങ്ങൾക്ക് ശേഷവും കമ്പനി നഷ്ടം തുടരുകയാണ്.

2024 സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ നഷ്ടം 32 കോടി രൂപയായി കുറഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ 335 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഈ കാലയളവിലെ വരുമാനം മുൻ വർഷത്തെ 3,751 കോടിയിൽ നിന്ന് 6,107 കോടി രൂപയായി വർദ്ധിച്ചു.

മാർച്ചിൽ അവസാനിച്ച പാദത്തിൽ 3.26 കോടി ആളുകൾ തങ്ങളുടെ സിനിമാശാലകൾ സന്ദർശിച്ചതായി പിവിആർ ഐനോക്‌സ് പറഞ്ഞു. ശരാശരി ടിക്കറ്റ് നിരക്ക് (ATP) 233 രൂപ. ഭക്ഷണവും പാനീയവും (F&B) പ്രതിദിന ചെലവ് (SPH) 129 രൂപയായിരുന്നു.

പിവിആർ ഐനോക്‌സ് ഈ പാദത്തിൽ 6 പ്രോപ്പർട്ടികളിലായി 33 പുതിയ സ്‌ക്രീനുകൾ തുറന്നു. കമ്പനിക്ക് ഇതുവരെ 112 നഗരങ്ങളിലായി 1,748 സ്‌ക്രീനുകളുള്ള 360 സിനിമാശാലകളുണ്ട്.

2024 സാമ്പത്തിക വർഷത്തിൽ കമ്പനി ആളുകളുടെ എണ്ണതിൽ 59 ശതമാനം വർദ്ധനവോടെ 15.14 കോടിയായി രേഖപ്പെടുത്തി, എടിപി 259 രൂപയിലുമെത്തി.

ഈ കാലയളവിൽ കമ്പനി 130 പുതിയ സ്‌ക്രീനുകൾ തുറക്കുകയും 85 സ്‌ക്രീനുകൾ അടച്ചുപൂട്ടുകയും ചെയ്‌തു. അതിൻ്റെ ഫലമായി വർഷത്തിൽ 45 സ്‌ക്രീനുകൾ മൊത്തം കൂട്ടിച്ചേർക്കപ്പെട്ടു.

ഈ വർഷം കമ്പനി 115.8 കോടി രൂപയുടെ ഫ്രീ ക്യാഷ് ഫ്ലോ രേഖപ്പെടുത്തി. 2023 മാർച്ചിൽ കമ്പനിയുടെ അറ്റ കടമായിരുന്ന 1,430.4 കോടിയിൽ നിന്ന് 2024 മാർച്ചിൽ 1,294 കോടിയായി കുറയ്ക്കാൻ ഇത് ഉപയോഗിച്ചു.

X
Top