ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ആറ് മാസത്തിനുള്ളിൽ 50 സ്‌ക്രീനുകൾ അടച്ചുപൂട്ടാൻ പിവിആർ ഐനോക്‌സ്

മുംബൈ: മൾട്ടിപ്ലെക്‌സ് ശൃംഖല ഓപ്പറേറ്ററായ പിവിആർ-ഐനോക്‌സ് അടുത്ത ആറ് മാസത്തിനുള്ളിൽ ഏകദേശം 50 സ്ക്രീനുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ക്രീനുകളുള്ള തിയറ്റർ ശൃംഖലയാണ് പിവിആർ ഐനോക്‌സ്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 333 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതോടെ കമ്പനി മൂല്യത്തകർച്ച നേരിടുകയാണ്.

കഴിഞ്ഞ വർഷമാണ് പിവിആർ ഐനോക്‌സ് മൾട്ടിപ്ലക്സ് വമ്പൻമാരായ പിവിആർ ലിമിറ്റഡും ഐനോക്സ് ലെഷർ ലിമിറ്റഡും ലയനം പ്രഖ്യാപിച്ചത്. 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്‌സിബിഷൻ സ്ഥാപനമാകാനായിരുന്നു ലക്ഷ്യം.

കോവിഡ് ഫിലിം എക്സിബിഷൻ ബിസിനസിനെ തകർത്തതോടെ, രണ്ട് കമ്പനികളുടെയും ലയനാനന്തര വരുമാനം 1000 കോടിയിൽ താഴെയായി. ലയിപ്പിച്ച സ്ഥാപനത്തിന്റെ പേര് 2023 ഏപ്രിൽ 20 മുതൽ പിവിആർ-ഐനോക്‌സ് എന്ന് പുനർനാമകരണം ചെയ്തു.

മുൻവർഷം നഷ്ടം 105 കോടി ആയിരുന്നെങ്കിൽ ഈ വർഷം അത് 333 കോടി രൂപയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 536.17 കോടി രൂപയിൽ നിന്ന് 1143.17 കോടി രൂപയായി ഉയർന്നു. എന്നാൽ ലയനം കാരണം ഇവ താരതമ്യം ചെയ്യാൻ കഴിയില്ല എന്ന കമ്പനി പറഞ്ഞു.

ഹിന്ദി സിനിമകളിൽ നിന്നുള്ള മോശം പ്രകടനങ്ങൾ കാരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തിയേറ്ററുകൾ നഷ്ടം നേരിട്ടു. തു ജൂതി മൈൻ മക്കാർ, ഭോല തുടങ്ങിയ സിനിമകൾ ശരാശരി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയപ്പോൾ സെൽഫിയും ഷെഹ്‌സാദയും പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു.

അതേസമയം, തമിഴിലെ വരിസ്, തുനിവ്, തെലുങ്കിലെ വാൾട്ടയർ വീരയ്യ, മറാത്തിയിലെ വേദ് എന്നിവ മികച്ച ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്.

X
Top