മുംബൈ: മൾട്ടിപ്ലക്സ് ചെയിൻ ഓപ്പറേറ്ററായ പിവിആറിലെ അവരുടെ ഓഹരികൾ വിറ്റ് പ്രമുഖ നിക്ഷേപകർ. 2022 സെപ്റ്റംബർ 15 വ്യാഴാഴ്ച ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയായിരുന്നു നിക്ഷേപകർ കമ്പനിയിലെ അവരുടെ 9 ശതമാനം ഓഹരികൾ വിറ്റഴിച്ചത്. ഓഹരി വിൽപ്പനയെ തുടർന്ന് പിവിആറിന്റെ ഓഹരികൾ ഏകദേശം 3 ശതമാനം ഇടിഞ്ഞ് 1882 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
മൾട്ടിപ്പിൾസ് പിഇ, ഗ്രേ ബിർച്ച്, പ്ലെന്റി പിഇ, ബെറി ഇൻവറ്റ് എന്നി പ്രമുഖ നിക്ഷേപകരാണ് കമ്പനിയിലെ അവരുടെ ഓഹരികൾ വിറ്റത്. ഇവർ 1,040.5 കോടി രൂപ വിലമതിക്കുന്ന 55 ലക്ഷം ഓഹരികൾ ഒരു ഓഹരിക്ക് ശരാശരി 1,892 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി-ടിവി18 റിപ്പോർട്ട് ചെയ്തു.
2022 ജൂണിൽ അവസാനിച്ച പാദത്തിൽ മൾട്ടിപ്ലക്‌സ് ഓപ്പറേറ്റർ 68.3 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം റിപ്പോർട്ട് ചെയ്തു. ഫിലിം എക്‌സിബിഷൻ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് പിവിആർ ലിമിറ്റഡ്. കമ്പനി അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി ഉള്ളടക്കം, ചലച്ചിത്ര വിതരണം, വിനോദ പാർക്ക് എന്നിവയുടെ മറ്റ് ബിസിനസ്സും നടത്തുന്നു.