
മുംബൈ: പൂനെ ഹിഞ്ചെവാഡിയിലെ ഗ്രാൻഡ് ഹൈസ്ട്രീറ്റ് മാളിൽ ആദ്യത്തെ പ്രീമിയം എക്‌സ്‌ട്രാ ലാർജ് പി [XL] ഫോർമാറ്റ് 6 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് തുറക്കുന്നതായി പിവിആർ പ്രഖ്യാപിച്ചു. ഇതിൽ പുതിയ എർഗണോമിക് സീറ്റിംഗ്, സെലിബ്രിറ്റി റിക്ലിനറുകൾ, സെൽഫ്-ടിക്കറ്റിംഗ് കിയോസ്‌ക്കുകൾ, 4K ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട്, റിയൽ-ഡി 3D എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഈ സമാരംഭത്തോടെ 76 നഗരങ്ങളിലെ (ഇന്ത്യയും ശ്രീലങ്കയും) 175 പ്രോപ്പർട്ടികളിൽ 864 സ്‌ക്രീനുകളുള്ള ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലയാണ് പിവിആർ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. അതേസമയം കമ്പനിയുടെ ഓഹരികൾ 1.95 ശതമാനത്തിന്റെ നഷ്ട്ടത്തിൽ 1,703.75 രൂപയിലെത്തി.
ഫിലിം എക്‌സിബിഷൻ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് പിവിആർ ലിമിറ്റഡ്. കമ്പനി അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി ഉള്ളടക്കം, ചലച്ചിത്ര വിതരണം, വിനോദ പാർക്ക് തുടങ്ങിയ ബിസിനസ്സുകളിലും ശ്രദ്ധ കേന്ദ്രികരിക്കുന്നു.