Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐനോക്‌സ് ലെയിഷറുമായുള്ള ലയനത്തിന് പിവിആർ ഓഹരി ഉടമകളുടെ അനുമതി

മുംബൈ: പിവിആർ സിനിമാസിന്റെ ഓഹരിയുടമകൾ ഐനോക്‌സ് ലെഷറുമായുള്ള ലയനത്തിന് അംഗീകാരം നൽകി. ഐനോക്സ് ലെഷർ റെഗുലേറ്ററി ഫയലിംഗിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

രണ്ട് കമ്പനികളുടെയും ബോർഡ് നേരത്തെ തന്നെ 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ചെയിൻ ഓപ്പറേറ്ററെ സൃഷ്ടിക്കുന്നതിനുള്ള ലയനത്തിന് അംഗീകാരം നൽകിയിരുന്നു. ലയനത്തിന് ശേഷം, ഐനോക്‌സിന്റെ പ്രൊമോട്ടർമാർ പുതിയ കമ്പനിയിൽ 16.66 ശതമാനം ഓഹരിയും പിവിആറിന്റെ സ്ഥാപകർ 10.62 ശതമാനം ഓഹരിയും കൈവശം വെയ്ക്കും.

കൂടാതെ പിവിആറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജിലി പ്രസ്തുത കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും സഞ്ജീവ് കുമാർ ബിജിലി സംയുക്ത കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിക്കും.

ലാഭേച്ഛയില്ലാത്ത ഗ്രൂപ്പായ കൺസ്യൂമർ യൂണിറ്റി & ട്രസ്റ്റ് സൊസൈറ്റി (CUTS) പിവിആർ-ഐഎൻഒഎക്സ് ലയനത്തിനെതിരെ ഓഗസ്റ്റിൽ നൽകിയ പരാതി കഴിഞ്ഞ മാസം, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളിയിരുന്നു.

പ്രമുഖ ഫിലിം എക്‌സിബിഷൻ കമ്പനികളായ പിവിആർ ലിമിറ്റഡിനെ കമ്പനിയുമായി സംയോജിപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതിക്ക് ബിഎസ്ഇയിൽ നിന്നും എൻഎസ്ഇയിൽ നിന്നും അനുമതി ലഭിച്ചതായി ജൂണിൽ ഐനോക്സ് ലെഷർ പ്രഖ്യാപിച്ചു.

പിവിആർ നിലവിൽ 73 നഗരങ്ങളിലെ 181 പ്രോപ്പർട്ടികളിലായി 871 സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കുമ്പോൾ ഐനോക്സ് 72 നഗരങ്ങളിലെ 160 പ്രോപ്പർട്ടികളിലായി 675 സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കുന്നു. പിവിആർ പിക്‌ചേഴ്‌സിന്റെ ഓഹരികൾ 0.7 ശതമാനം ഉയർന്ന് 1723 രൂപയിലും ഐനോക്‌സ് ലെഷർ ഓഹരികൾ 0.7 ശതമാനം ഇടിഞ്ഞ് 501 രൂപയിലുമാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

X
Top