
ന്യൂഡല്‍ഹി: 2030 ഓടെ ഹരിതഗൃഹ വാതക (ജിഎച്ച്ജി) പുറന്തള്ളല്‍ 50 ശതമാനമായി കുറയ്ക്കുക എന്നതാണ് പിഡബ്ല്യുസി ഇന്ത്യയുടെ ലക്ഷ്യം.
2030 ഓടെ സമ്പൂര്‍ണ്ണ ബിസിനസ്സ് യാത്രാ ബഹിര്‍ഗമനം 50% ആയി കുറയ്ക്കുക, ഡിജി സെറ്റുകളും ഉടമസ്ഥതയിലുള്ള വാഹനങ്ങളും പുറംതള്ളുന്ന ബഹിര്‍ഗമനം 2030 ഓടെ 50% ആയി കുറയ്ക്കുക, 2032 സാമ്പത്തിക വര്‍ഷത്തില്‍ 100% പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക, 2030 ഓടെ സമ്പൂര്‍ണ്ണ എമിഷന്‍ 50% ആയി കുറയ്ക്കുക,തുടങ്ങിയവയാണ് കമ്പനി ലക്ഷ്യങ്ങള്‍.
2030 ഓടെ ഒരു നെറ്റ്‌സീറോ സിസ്റ്റത്തിലേക്ക് പോകുന്നത് പ്രധാനമായും കാര്‍ബണ്‍ ലഘൂകരണത്തിലൂടെ ആയിരിക്കും.
2030 ഓടെ നെറ്റ് സീറോ ഹരിതഗൃഹ വാതക (ജിഎച്ച്ജി) പുറന്തള്ളല്‍ കൈവരിക്കുന്നതിനായി പിഡബ്ല്യുസി ഇന്ത്യ ഒന്നിലധികം എംപ്ലോയീ എന്‍ഗേജ്‌മെന്റ് സംരംഭങ്ങള്‍ ആരംഭിച്ചു.
ജീവനക്കാര്‍ക്കിടയില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമുള്ള ഗ്രീന്‍ വീക്ക്, ബോധപൂര്‍വ്വമായ ചോയ്‌സുകള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു, ‘കമ്പനി പറഞ്ഞു.