Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആദ്യ പാദ ഫല പ്രതീക്ഷകള്‍ വിപണിയെ സ്വാധീനിക്കും

കൊച്ചി: സെന്‍സെക്‌സിനെ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ച റാലിയുടെ പ്രധാന സവിശേഷത അതിന്റെ ദുര്‍ബലമായ ഘടനയും ആവേശകരമായ നിക്ഷേപത്തിന്റെ അഭാവവുമാണ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. പുതിയ ഉയരങ്ങളിലെത്താനുള്ള വേഗത നിലവില്‍ വിപണിക്കില്ല. യുഎസ് മാര്‍ക്കറ്റിന്റെ പിന്തുണയില്ലാത്തതാണ് പ്രധാന ന്യൂനത.

എസ് ആന്‍ഡ് പി മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് വെറും 10 ടെക് സ്റ്റോക്കുകള്‍ മാത്രമാണ്. അത്തരം കേന്ദ്രീകൃത റാലികള്‍ അധികകാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്ന്‌ വിജയകുമാര്‍ പറയുന്നു.2023 ല്‍ 13.6 ശതമാനം നേട്ടമാണ് സൂചിക സ്വന്തമാക്കിയത്.

ഇന്ത്യയില്‍, റാലി വിശാലമാണെങ്കിലും, വിപണിയെ കൂടുതല്‍ ഉയര്‍ത്താന്‍ പര്യാപ്തമല്ല.അമിത മൂല്യനിര്‍ണ്ണയമാണ് ഇന്ത്യന്‍ വിപണി നേരിടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ വ്യക്തത വരുന്നത് വരെ കാത്തിരിക്കാന്‍ വിജയകുമാര്‍ നിക്ഷേപകരെ ഉപദേശിച്ചു.

ആദ്യപാദ ഫലങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അടുത്തമാസം വിപണിയെ സ്വാധീനിക്കും. ഈ ഫലങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണിയുടെ ഗതി.

X
Top