Alt Image
സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍

രണ്ടാം പാദ ജിഡിപി വളര്‍ച്ച 6.3 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ച ഏപ്രില്‍-സെപ്തംബര്‍ പാദത്തില്‍ ഏതാണ്ട് പകുതിയായി കുറഞ്ഞു. 6.3 ശതമാനമാണ് രാജ്യം രേഖപ്പെടുത്തിയ സെപ്തംബര്‍ പാദ ജിഡിപി വളര്‍ച്ച. മുന്‍ പാദത്തിലിത് 13.5 ശതമാനമായിരുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

6.3 ശതമാനത്തില്‍, രാജ്യം പ്രതീക്ഷിച്ച തോതിലാണ് വളര്‍ന്നിരിക്കുന്നത്. ദേശീയ മാധ്യമായ മണികണ്ട്രോള്‍ നടത്തിയ സര്‍വേയില്‍ പ്രകാരം വളര്‍ച്ചാ അനുമാനം 6.3 ശതമാനമായിരുന്നു. മൊത്ത മൂല്യവര്‍ധനവിന്റെ, അല്ലെങ്കില്‍ ജിവിഎയുടെ അടിസ്ഥാനത്തില്‍ ജൂലൈ-സെപ്റ്റംബര്‍ വളര്‍ച്ച 5.6 ശതമാനമാണ്.

കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ജിവിഎ വളര്‍ച്ച 8.3 ശതമാനമായിരുന്നു. ഏപ്രില്‍-ജൂണില്‍ ജിവിഎ വളര്‍ച്ച 12.7 ശതമാനവുമായി. നോമിനല്‍ കണക്കില്‍ ഇന്ത്യയുടെ ജിഡിപി കഴിഞ്ഞ പാദത്തില്‍ 16.2 ശതമാനം വളര്‍ന്നു.

താരതമ്യത്തിന് ഉപയോഗിച്ച കണക്കുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്നാണ് മുന്‍പാദത്തില്‍ 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്താനായത്. ബെയ്‌സ് ഇഫക്ടിന്റെ ആനുകൂല്യമില്ലാത്തതുകൊണ്ടുതന്നെ സെപ്തംബര്‍ പാദ ജിഡിപി വളര്‍ച്ച കുറഞ്ഞു. മാത്രമല്ല പ്രധാനപ്പെട്ട മേഖലകള്‍ ദുര്‍ബലമായിട്ടുമുണ്ട്.

മാനുഫാക്ച്വറിംഗ് ജിവിഎ 4.3 ശതമാനമായാണ് കുറഞ്ഞത്. മുന്‍ പാദത്തില്‍ ഇത് 4.8 ശതമാനമായിരുന്നു. അതേസമയം കാര്‍ഷിക മേഖല ജിവിഎ 4.6 ശതമാനമായി ഉയര്‍ന്നു.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 4.5 ശതമാനമായിരുന്നു. മണ്‍സൂണ്‍ ദുര്‍ബലമായതിനാല്‍ കാര്‍ഷിക മേഖല മോശം പ്രകടനം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ‘ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം, എന്നിവ ഉള്‍പ്പെട്ട സേവന മേഖല ‘ ജിവിഎ 14.7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഫിനാന്‍ഷ്യല്‍, റിയല്‍ എസ്‌റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍’ക്കായുള്ള ജിവിഎ ഏപ്രില്‍-ജൂണിലെ 7.2 ശതമാനത്തില്‍ നിന്ന് 9.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ചെലവിന്റെ കാര്യത്തില്‍ ഉപഭോഗ ചെലവ് 9.7 ശതമാനം ആയി. മുന്‍ പാദത്തിലെ സമാന ചെലവ് 25.9 ശതമാനവും മുന്‍വര്‍ഷം സമാന പാദത്തിലെ ചെലവ് 10.5 ശതമാനവുമായിരുന്നു. മൊത്തം സ്ഥിര മൂലധന രൂപീകരണം- നിക്ഷേപങ്ങളുടെ പ്രോക്‌സി-10.4 ശതമാനം ഉയര്‍ന്നു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 9.7 ശതമാനമാണ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.2022 സമാന കാലയളവിലെ 13.7 ശതമാനത്തില്‍ നിന്നുള്ള കുറവ്. നടപ്പ് വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും വളര്‍ച്ച കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വളര്‍ച്ച 4.6 ശതമാനമായിരിക്കും. നടപ്പ് സാമ്പത്തികവര്‍ഷത്തെ ആര്‍ബിഐ വളര്‍ച്ച അനുമാനം 7 ശതമാനമാണ്.

X
Top