കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എംആര്‍എഫിന്റെ അറ്റാദായം 351 ശതമാനം ഉയര്‍ന്നു

യര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 351 ശതമാനം ഉയര്‍ന്ന് 572 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിതേ കാലയളവില്‍ അറ്റാദായം 129.86 കോടി രൂപയായിരുന്നു.

വരുമാനത്തില്‍ 6.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ച് 6,088 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 5,719 കോടി രൂപയായിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) കമ്പനി 6,440.29 കോടി രൂപ വരുമാനം നേടിയിരുന്നു.

ഒരു ഇക്വിറ്റി ഓഹരിക്ക് മൂന്ന് രൂപ (30 ശതമാനം) എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട് ഡയറക്ടര്‍ ബോര്‍ഡ്. ഈ വര്‍ഷം നവംബര്‍ 30 മുന്‍പോ അതിനു ശേഷമോ ലാഭവിഹിതം വിതരണം ചെയ്യും.

2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം ഈ വര്‍ഷം ജുലൈയില്‍ പ്രഖ്യാപിച്ചിരുന്നു. 169 രൂപയായിരുന്നു ലാഭവിഹിതം പ്രഖ്യാപിച്ചത്.

നവംബര്‍ മൂന്നിന് എംആര്‍എഫ് ലിമിറ്റഡിന്റെ ഓഹരികള്‍ 2.23 ശതമാനം ഇടിഞ്ഞ് 1,08,040.00 രൂപയിലാണ് വ്യാപാരം നടന്നത്.

X
Top