കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.7 ശതമാനം ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കി

മുംബൈ: ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള അദാനി ഗ്രീന് എനര്ജിയുടെ ഓഹരികള്‍ ഖത്തര് ഇന്വെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങി.ബ്ലോക്ക് ഇടപാട് വഴി കമ്പനിയിലെ 2.7 ശതമാനം ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്്‌മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി ഇക്കണോമിക് ടൈംസ്് റിപ്പോര്‍ട്ട് ചെയ്യുന്നു. 500 മില്യണ്‍ ഡോളറിന്റെതാണ് ഇടപാട്.

 പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന കമ്പനിയുടെ 1.1 ദശലക്ഷത്തിലധികം ഓഹരികള്‍ തിങ്കളാഴ്ച ഉച്ചയോടെ കൈമാറ്റം ചെയ്യപ്പെട്ടു. റിഫിനിറ്റിവിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ തിങ്കളാഴ്ച കനത്ത വ്യാപാര അളവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് രണ്ടാഴ്ചത്തെ ശരാശരിയായ 2.26 ലക്ഷം ഓഹരികളേക്കാള്‍ കൂടുതലാണ്.

ജൂണ്‍പാദത്തിലെ കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ അനുസരിച്ച് 56.27 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി പബ്ലിക് ഹോള്‍ഡിംഗാണ്.

323 കോടി രൂപയാണ് ഒന്നാംപാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 51 ശതമാനം കൂടുതല്‍.

വരുമാനം 33 ശതമാനം ഉയര്‍ന്ന് 2176 കോടി രൂപയായപ്പോള്‍ ഇബിറ്റ 53 ശതമാനമുയര്‍ന്ന് 1938 കോടി രൂപയിലെത്തി. വൈദ്യുതിവിതരണത്തില്‍ നിന്നുള്ള വരുമാനം 55 ശതമാനമുയര്‍ന്ന് 2059 കോടി രൂപയായിട്ടുണ്ട്. ശേഷി 43 ശതമാനം വര്‍ദ്ധിപ്പിച്ച് 8316 മെഗാവാട്ടാക്കിയെന്നും കമ്പനി അറിയിച്ചു.

1750 മെഗാവാട്ട് സോളാര്‍ വിന്‍ഡ് ഹൈബ്രിഡ്,212 മെഗാവാട്ട് സോളാര്‍,554 മെഗാവാട്ട് വിന്റ് എന്നിങ്ങനെയാണ് ശേഷി ഉയര്‍ത്തിയത്. എനര്‍ജി വില്‍പന 70 ശതമാനം ഉയര്‍ത്തി 6023 മില്യണ്‍ യൂണിറ്റാക്കി. സോളാര്‍ പോര്‍ട്ട്ഫോളിയോ 40 ബിപിഎസ് കൂടി 26.9 ശതമാനമായിട്ടുണ്ട്.

X
Top