ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഖത്തറിന്റെ ഊർജ ഉൽപാദന ശേഷി കൂട്ടാൻ 2 സോളർ പ്ലാന്റുകൾ കൂടി

ദോഹ: ഖത്തറിന്റെ പുനരുപയോഗ ഊർജ ഉൽപാദന ശേഷിക്ക് ആക്കം കൂട്ടാൻ അടുത്ത 2 വർഷത്തിനകം രാജ്യത്തിന്റെ വ്യവസായ നഗരങ്ങളായ മിസൈദിലും റാസ് ലഫാനിലുമായി 2 സോളർ പ്ലാന്റുകൾ കൂടി പ്രവർത്തനസജ്ജമാകും. പൂർണമായും ക്ലീൻ എനർജിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമാണിത്.

മിസൈദിൽ 410 മെഗാ വാട്ട് ശേഷിയിലും റാസ് ലഫാനിൽ 470 മെഗാ വാട്ട് ശേഷിയിലുമുള്ള 2 സോളർ പവർ പ്ലാന്റുകളാണ് നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്നു ഖത്തർ എനർജി പ്രതിനിധി മുഹമ്മദ് അൽ ഹരാമി വ്യക്തമാക്കി. രാജ്യത്തിന്റെ പുനരുപയോഗ ഊർജ മേഖലയിലേക്കുള്ള പുതിയ നാഴികക്കല്ലുകളാണ് പുതിയ പ്ലാന്റുകൾ.

സൗരോർജത്താൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന രാജ്യത്തിന്റെ പ്രഥമ പ്ലാന്റ് കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത അൽ ഖർസാ സോളർ പിവി പവർ പ്ലാന്റ് ആണ്. വൈദ്യുതി ഉൽപാദന സ്രോതസ്സുകളെ വൈവിധ്യവൽകരിക്കുന്നതിന്റെ ഗുണപരമായ മുന്നേറ്റം കൂടിയാണ് അൽ ഖർസാ പ്ലാന്റ്.

ദേശീയ വൈദ്യുത വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്ന പുനരുപയോഗ ഊർജത്തിന്റെ സമഗ്ര ശൃംഖലയോടെ സൗരോർജം ഉൽപാദിപ്പിക്കുന്നതിൽ വലിയ ചുവടുവയ്പാണ്.

അൽ ഖർസാ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതിനു മുൻപ് വൈദ്യുതി ഉൽപാദനത്തിനായി വാതകത്തെയും ടർബനുകളെയുമാണ് രാജ്യം ആശ്രയിച്ചിരുന്നതെന്നും അൽ ഹരാമി ചൂണ്ടിക്കാട്ടി.

ശേഷിയുടെയും വലുപ്പത്തിന്റെയും കാര്യത്തിൽ മേഖലയിലെ ഏറ്റവും വലിയ സോളർ പവർ പ്ലാന്റുകളിലൊന്നാണ് അൽ ഖർസാ. 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് 10 ചതുരശ്ര കിലോമീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്. 1,80,0000 സോളർ പാനലുകളാണുള്ളത്.

രാജ്യത്തിന്റെ സോളർ ശേഷി 5 ജിഗാവാട്ടായി ഉയർത്തുന്നതിനൊപ്പം ഗ്രീൻഹൗസ് വാതക പുറന്തള്ളലും എൽഎൻജി സൗകര്യങ്ങളിലെ കാർബൺ തീവ്രത കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മിസൈദിലും റാസ് ലഫാനിലുമായി പുതിയ 2 സോളർ പവർ പ്ലാന്റുകൾ നിർമിക്കാൻ ഖത്തർ എനർജി റിന്യൂവബിൾ സൊലൂഷൻസും സാംസങ് സി ആൻഡ് ടിയും തമ്മിൽ എൻജിനീയറിങ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്‌ഷൻ കരാറിൽ ഒപ്പുവച്ചത്.

2024 അവസാനത്തോടെ 2 പ്ലാന്റുകളിലുമായി വൈദ്യുതി ഉൽപാദനം തുടങ്ങുമെന്നാണ് അന്ന് ഖത്തർ എനർജി പ്രഖ്യാപിച്ചത്.

ഇതോടെ രാജ്യത്തിന്റെ പുനരുപയോഗ ഊർജ ഉൽപാദന ശേഷി 1,675 ജിഗാവാട്ട് ആയി ഉയരും.

X
Top