
ഡെല്‍ഹി: പാചക വാതക സിലിണ്ടറിലും ഇനി മുതല്‍ ക്യു ആര്‍ കോഡ് വരും. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം സിലിണ്ടര്‍ വിതരണവും മികച്ച രീതിയിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
വീടുകളില്‍ നല്‍കുന്ന സിലിണ്ടറുകളില്‍ പാചകവാതകത്തിന്റെ തോത് കുറയുന്നുവെന്ന പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഒപ്പം സിലിണ്ടറുകളുടെ മോഷണം ഇല്ലാതാകുന്നതിനും ഇത് സഹായിക്കും.
ക്യു ആര്‍ കോഡ് ഉള്ളതിനാല്‍ ഉപഭോക്താവിന് സിലിണ്ടറില്‍ വാതകത്തിന്റെ കൃത്യമായ അളവ് കാണാന്‍ സാധിക്കും. ഗ്യാസ് മോഷണം നടന്നിട്ടുണ്ടോ എന്ന് എളുപ്പം മനസിലാക്കാമെന്ന് ചുരുക്കം.
ഗാര്‍ഹിക പാചക വിതരണത്തിലെ മറ്റ് ക്രമക്കേടുകള്‍ തടയുന്നതിനും ഈ ചുവടുവെപ്പ് സഹായകരമാകും. പുതിയ സിലിണ്ടറുകളിലും, നിലവിലുള്ള സിലിണ്ടറുകളിലും ക്യു ആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തും. ക്യു ആര്‍ കോഡുള്ള പ്ലേറ്റ് ഇവയില്‍ വെല്‍ഡ് ചെയ്യുമെന്നാണ് സൂചന.
എന്നാല്‍ പഴയതില്‍ കോഡ് ഒട്ടിക്കുകയാകും ചെയ്യുക എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.