
ന്യൂഡല്‍ഹി: ആഗോളതലത്തിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ പട്ടികപ്പെടുത്തുന്ന ക്യുഎസ് ലോക റാങ്കിങ്ങില്‍ ഇന്ത്യയിലെ 79 സർവകലാശാലകള്‍.
കഴിഞ്ഞവർഷത്തെക്കാള്‍ 10 സ്ഥാപനങ്ങള്‍ ഇത്തവണ കൂടുതല്‍ ഇടംപിടിച്ചു. ലോകത്തെ മികച്ച 550 സർവകലാശാലകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതില്‍ ആദ്യ അമ്ബത് സ്ഥാനങ്ങളില്‍ ഒൻപത് ഇന്ത്യൻ സർവകലാശാലകള്‍ ഇടംപിടിച്ചു.
വിവിധ വിഷയ വിഭാഗങ്ങളിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ്. ലണ്ടൻ ആസ്ഥാനമായുള്ള ക്യുഎസ് ലോക റാങ്കിങ്ങിന്റെ പതിനഞ്ചാം പതിപ്പാണിത്.
ആദ്യ 50-ലെ ഒൻപത് സ്ഥാപനങ്ങള്‍
എൻജിനിയറിങ് മിനറല്‍ ആൻഡ് മൈനിങ്: ഇന്ത്യൻ സ്കൂള്‍ ഓഫ് മൈൻസ് (ഐഎസ്‌എം) ധൻബാദ് (20), ഐഐടി ബോംബെ (28), ഐഐടി ഖരഗ്പുർ (45)
എൻജിനിയറിങ് ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്: ഐഐടി ഡല്‍ഹി (47), ഐഐടി ബോംബെ (45)
ബിസിനസ് മാനേജ്മെന്റ് സ്റ്റഡീസ്: ഐഐഎം അഹമ്മദാബാദ് (27), ഐഐഎം ബെംഗളൂരു (40)
എൻജിനിയറിങ് പെട്രോളിയം: ഐഐടി മദ്രാസ് (31)
ഡിവലപ്മെന്റ് സ്റ്റഡീസ്: ജെഎൻയു (29)