ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തി: മികച്ച പ്രകടനവുമായി ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് പങ്കാളിത്തം നേടിയതിനെ തുടര്‍ന്ന് ബെസ്റ്റ് അഗ്രോലൈഫ് ഓഹരി ബുധനാഴ്ച 4.60 ശതമാനം ഉയര്‍ന്നു. നിലവില്‍ 1307.50 രൂപയിലാണ് സ്‌റ്റോക്കുള്ളത്. ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് 21.76 കോടി രൂപ മുടക്കി 1.78 ലക്ഷം ഓഹരികളാണ് സ്വന്തമാക്കിയത്.

ആശിഷ് കച്ചോലിയ പങ്കാളിത്തം
പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് നിക്ഷേപമുള്ള കമ്പനി കൂടിയാണ് ബെസ്റ്റ് അഗ്രോലൈഫ്. ജൂണിലവസാനിച്ച പാദത്തില്‍ 940.88 രൂപ നിരക്കില്‍ കമ്പനിയുടെ 3.18 ലക്ഷം ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കി. മൊത്തം 29.92 കോടി രൂപയുടെ നിക്ഷേപം.

വിദേശ നിക്ഷേപം
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജൂണ്‍ പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, നോമുറ സിംഗപ്പൂരിന് ബെസ്റ്റ് അഗ്രോലൈഫില്‍ 3,48,550 എണ്ണം അഥവാ 1.47 ശതമാനം ഓഹരിയുണ്ട്. റെസൊണന്‍സ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 20,94,406 എണ്ണം അഥവാ 8.86 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നു

ഓഹരി വില ചരിത്രം
കഴിഞ്ഞ ആറ് വര്‍ഷത്തില്‍ 8000 ശതമാനത്തിലധികം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് ബെസ്റ്റ് അഗ്രോലൈഫിന്റേത്. 15.75 രൂപയില്‍ നിന്നും 1,307.50 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 70 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി, 2022 ല്‍ 25 ശതമാനവും ഉയര്‍ന്നു.

X
Top