
മുംബൈ: ഡിജിറ്റൽ റിസ്‌ക് ആൻഡ് കംപ്ലയൻസ് സർവീസ് കമ്പനിയായ സിംപ്ലയൻസ് ടെക്‌നോളജീസിലെ ഓഹരി വിറ്റഴിക്കാൻ ഒരുങ്ങി സ്റ്റാഫിംഗ് & ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാക്കളായ ക്വസ് കോർപ്പറേഷൻ ലിമിറ്റഡ്. ഓഹരി വിൽപ്പനയ്ക്കായി കമ്പനി അപരാജിത കോർപ്പറേറ്റ് സർവീസസുമായി കൃത്യമായ കരാറിൽ ഏർപ്പെട്ടു.
തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുള്ള ഹ്യൂമൻ റിസോഴ്‌സ് കംപ്ലയൻസ് സർവീസ് സ്ഥാപനമായ അപരാജിതയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് ക്വസ് കോർപ്പറേഷനിൽ നിന്ന് സിംപ്ലിയൻസിന്റെ 53 ശതമാനം ഓഹരികൾ ഏറ്റെടുക്കും. ഓഹരി വില്പനയിലൂടെ ക്വസ് കോർപ്പറേഷന് 120 കോടി രൂപ ലഭിക്കും.
കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുടെ പൂർത്തീകരണത്തിനും ക്ലോസിംഗ് അഡ്ജസ്റ്റ്മെന്റുകൾക്കും വിധേയമായി ഇടപാട് പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ കോർപ്പറേറ്റ് ഘടന ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇടപാട് എന്ന് കമ്പനി പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യയ്‌ക്കായി മൊത്തത്തിലുള്ള ലേബർ കംപ്ലയിൻസ് സൊല്യൂഷനുകൾ നൽകുന്ന ഒരു സമഗ്രമായ സാങ്കേതിക പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ ക്വസ് സിംപ്ലയൻസ് ടീമിനെ സഹായിച്ചു. അതേസമയം 2000-ൽ സ്ഥാപിതമായ അപരാജിത കോർപ്പറേറ്റ് സർവീസസ്, 1750-ഓളം ഓർഗനൈസേഷനുകൾക്ക് ശമ്പള പരിഹാരങ്ങൾക്കൊപ്പം തൊഴിൽ, ജീവനക്കാരുടെ വ്യവസായ, ഇച്ച്എസ് പരിഹാരങ്ങൾ എന്നിവ നൽകുന്നു.