ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കൊച്ചിയിൽ ഓഫീസ് ആരംഭിച്ച് ക്വസ്റ്റ് ഗ്ലോബൽ

കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എൻജിനീയറിങ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് കൊച്ചിയിൽ ഓഫീസ് ആരംഭിച്ചു. ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലാണ് ഓഫിസ്.

നിലവിൽ, അസാധാരണ കഴിവുകളുള്ള പതിമൂവായിരത്തിലേറെ ജീവനക്കാർ ആഗോളതലത്തിൽ ക്വസ്റ്റ് ഗ്ലോബലിന്റെ ഭാഗമാണ്. 2025ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ സാന്നിധ്യം കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ പിന്തുണയ്ക്കുകയും അതോടൊപ്പം സാങ്കേതികവിദ്യയും നൂതന ആശയവും കൊണ്ട് ഊർജസ്വലമായും കടുപ്പമുള്ള എൻജിനീയറിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ മികച്ച ജീവനക്കാരെ കണ്ടെത്താൻ കമ്പനിയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കൊച്ചി ഓഫീസ് ടീമിൽ നിലവിൽ ഇരുന്നൂറോളം ജീവനക്കാരാണുള്ളത്. 2023 അവസാനത്തോടെ അഞ്ഞൂറോളം പേരെക്കൂടി ടീമിന്റെ ഭാഗമാക്കാനാണു ക്വസ്റ്റ് ഗ്ലോബലിന്റെ പദ്ധതി.

“ആഗോളമാകുന്നതു നമ്മെ സ്വാധീനമുള്ളവരാക്കുന്നു. പ്രാദേശികമാവുന്നതു നമ്മെ അർത്ഥവത്താക്കുന്നു. കൊച്ചിലെ സാന്നിധ്യം ഞങ്ങളെ കൊച്ചിയിലേക്കുള്ള വരവ് ഞങ്ങളുടെ ബിസിനസ് വളർച്ചാ തന്ത്രത്തിന്റെ വിവേകപൂർവവും ആസൂത്രിതവുമായ ചുവടുവയ്പാണ്. വളരെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പേരുകേട്ട കൊച്ചി എൻജനീയറിങ്, ഐ ടി കമ്പനികൾക്ക് വളരെ സുരക്ഷിതവും അനുകൂലവുമായ പരിതസ്ഥിതി, ഒരുക്കുന്ന ലക്ഷ്യസ്ഥാനം കൂടിയാണ്. ക്വസ്റ്റ് ഗ്ലോബൽ ഡെലിവറി ഹെഡ് ശ്രീകാന്ത് നായ്ക്ക് പറഞ്ഞു.

“നാളത്തേക്കുള്ള വഴിയിൽ നിൽക്കുന്ന ഇന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സവിശേഷമായ അവസരമാണ്. എൻജിനീയറിങ്ങിനുള്ളതെന്നാണു ഞങ്ങൾ കരുതുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തിൽ 2025 ഓടെ ഒരു ബില്യൺ ഡോളർ കമ്പനിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനു ക്വസ്റ്റ് ഗ്ലോബലിനെ പ്രാപ്തരാക്കുന്നതിൽ ഞങ്ങളുടെ മറ്റെല്ലാ കേന്ദ്രങ്ങളെയും പോലെ കൊച്ചിയും നിർണായക പങ്ക് വഹിക്കും. കൊച്ചിയിൽ നിന്നുള്ള എൻജിനീയർമാർ ഞങ്ങളുടെ ആഗോള ടീമിന്റെ അവിഭാജ്യ ഘടകമാകും. ഇതുവഴി നൂതന സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നതു നമുക്കു ചുറ്റുമുള്ള ലോകത്ത് നല്ല മാറ്റമുണ്ടാക്കാൻ അവരെ പ്രാപ്തമാക്കാം. അദ്ദേഹം കൂട്ടിച്ചേർത്തു.

സോഫ്റ്റ്വെയർ, ഡിജിറ്റൽ, എംബഡഡ് സാങ്കേതികവിദ്യകളിലുള്ള പ്രൊഡക്ട് എൻജിനീയറിങ് സേവനങ്ങളിൽ സംസ്ഥാനത്തുനിന്നുള്ള മിടുക്കരായ എൻജിനീയർമാരെ ക്വസ്റ്റ് ഗ്ലോബൽ നിലവിൽ റിക്രൂട്ട് ചെയ്യുന്നുണ്ട്. ആരോഗ്യ പരിചരണ-മെഡിക്കൽ ഉപകരണങ്ങൾ, ഹൈടെക്, ഓട്ടോ മോട്ടീവ്, ഊർജം എന്നീ മേലകളിലെ ആഗോള ഉപഭോക്താക്കൾക്കൊപ്പം പ്രവർത്തിക്കാൻ ഈ എൻജിനീയർമാർക്ക് അവസരം ലഭിക്കുന്നു.

കമ്പനിയുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവയിൽ ഒന്നായി കൊച്ചി ഓഫീസിനെ മാറ്റുകയെന്നതാണു ക്വസ്റ്റ് ഗ്ലോബ്ലിന്റെ പദ്ധതി. ഉപഭോക്തൃ ലാബുകൾ അവതരിപ്പിക്കുന്നതിനൊപ്പം ഇവിടെനിന്നു പ്രധാനപ്പെട്ട പദ്ധതികൾക്കു നേതൃത്വം നൽകാനും പദ്ധതിയുണ്ട്.

“തിരുവനന്തപുരത്തെ സാന്നിധ്യത്തിലൂടെ സംസ്ഥാനത്ത് ശക്തമായ അടിത്തറയുണ്ടാക്കിയ ക്വസ്റ്റ് ഗ്ലോബലിന്, കൂടുതൽ ആഴത്തിൽ സ്വാധീനമുറപ്പിക്കാൻ കൊച്ചി ഓഫീസ് സഹായകരമാവും. ഞങ്ങളുടെ നിലവിലെ ടീമിൽ സംസ്ഥാനത്തിന്റെ മധ്യഭാഗത്തുനിന്ന് ധാരാളം ജീവനക്കാരുണ്ട്. പുതിയ നീക്കം ഈ ജീവനക്കാരെ വീടിനോട് അടുക്കാനും അവരെ ക്വസ്റ്റ് ഗ്ലോബലിന്റെ ദ്രുതഗതിയിലുള്ള വളർച്ചയുടെ ഭാഗമായി തുടരാനും ഞങ്ങളെ അനുവദിക്കുന്നു,” ക്വസ്റ്റ് ഗ്ലോബൽ പ്രൊഡക്ട് എൻജിനീയറിങ് (സോഫ്റ്റ്വെയർ, എംബഡഡ്, ഡിജിറ്റൽ) എ വി പിയും ഡെലിവറി മേധാവിയുമായ സഞ്ജു ഗോപാൽ പറഞ്ഞു.

എൻജിനീയറിങ് മികവിന്റെ ശക്തമായ അടിത്തറയിലാണ് 25 വർഷമായി ക്വസ്റ്റ് ഗ്ലോബൽ നിലകൊള്ളുന്നത്. ഇന്ന്, യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ കമ്പനിയുടെ അഭൂതപൂർവമായ വളർച്ച അടുത്ത നൂറ്റാണ്ടിലേക്കും അതിനപ്പുറത്തേക്കുമുള്ള പ്രയാണത്തിന് ഊർജം പകരുന്നതാണ്.

അസാധ്യമായത് ഉപഭോക്താക്കൾക്കായി സാധ്യമാക്കുന്ന അസാധാരണ കഴിവുകളുള്ള ജീവനക്കാരാണു ക്വസ്റ്റ് ഗ്ലോബലിന്റെ പ്രത്യേകത. ഓട്ടോമോട്ടീവ്, ആരോഗ്യപരിചരണ മെഡിക്കൽ ഉപകരണങ്ങൾ, ഹൈടെക്, ഊർജം എന്നീ മേഖലകളിലെ ഉപഭോക്താക്കൾക്കായി ലോകത്തിലെ ഏറ്റവും പ്രയാസകരമായ എൻജിനീയറിങ് പ്രശ്നങ്ങള് പരിഹരിക്കുന്നതിൽ കൊച്ചി സുപ്രധാന പങ്ക് വഹിക്കും.

X
Top