Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ലുപിൻസിൻ്റെ പൂനെ ഫാക്ടറിയിൽ പരിശോധന നടത്തി യുഎസ്എഫ്ഡിഎ

ഹൈദരാബാദ്: ലുപിനിൻ്റെ പൂനെയിലെ ബയോടെക്ക് ഫെസിലിറ്റിയിൽ പരിശോധന നടത്തി യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ. സെപ്തംബർ 25 മുതൽ ഒക്‌ടോബർ നാലു വരെയാണ് പരിശോധനകൾ നടന്നത്.

എന്നാൽ യുഎസ്എഫ്‌ഡിഎയുടെ പരിശോധയെക്കുറിച്ചോ കണ്ടെത്തലിനെക്കുറിച്ചോ ലുപിൻ വെളിപ്പെടുത്തിയിട്ടില്ല. ഇതേക്കുറിച്ച് പിന്നീട് പ്രതികരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് വിപണിയിൽ എത്തുന്ന മരുന്നുകൾക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ യുഎസ്എഫ്ഡിഎ പരിശോധന നടത്താറുണ്ട്.

സംശയകരമായ സാഹചര്യങ്ങളിൽ കമ്പനിയിൽ നിന്ന് വിശദീകരണം തേടാറുണ്ട്. 15 ദിവസമാണ് സമയപരിധി.

പൂനെയിൽ കമ്പനിക്ക് മൂന്ന് കമ്പനികളാണുള്ളത്. ലുപിൻ ബയോടെക്, ലുപിൻ റിസർച്ച് പാർക്ക് , ലുപിൻ ബയോറിസെർച്ച് സെൻ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മരുന്ന് നിർമ്മാണം ലുപിൻ ബയോടെക്കിലാണ്. ഗവേഷണ പ്രവർത്തനവും പരീക്ഷണങ്ങളും ലുപിൻ റിസർച്ച് പാർക്കിലും ബയോറിസെർച്ച് സെൻ്ററിലുമായാണ്.

ഓഗസ്റ്റിൽ, യുഎസ് വിപണിയിൽ ഡോക്‌സോറൂബിസിൻ ഹൈഡ്രോക്ലോറൈഡ് ലിപോസോം ഇഞ്ചക്ഷൻ എന്ന ജെനറിക് ക്യാൻസർ ചികിത്സ മരുന്ന് കമ്പനി പുറത്തിറക്കിയിരുന്നു. സിംഗിൾ ഡോസ് കുപ്പികളാണ് പുറത്തിറക്കിയത്.

യുഎസിലെ ഫോർഡോസ് ഫാർമ കോർപ്പറേഷനുമായി ചേർന്നാണ് മരുന്ന് യുഎസ് വിപണിയിൽ അവതരിപ്പിച്ചത്. ഫോർഡോസ് ഫാർമ യുഎസ്എഫ്ഡിഎയിൽ നിന്ന് അംഗീകാരം നേടിയതിന് ശേഷമാണ് മരുന്ന് വിപണിയിൽ അവതരിപ്പിച്ചത്.

വിവിധ കമ്പനികളുടെ ഗുണനിലവാരമില്ലാത്ത ഒട്ടേറെ മരുന്നുകൾ

അടുത്തിടെ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രാജ്യത്ത് വിവിധ കമ്പനികൾ വിറ്റഴിക്കുന്ന 50-ഓളം മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.

പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റമോൾ, പ്രമേഹചികിത്സക്ക് ഉപയോഗിക്കുന്ന മെറ്റ്‌ഫോർമിൻ, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന പാൻ്റോപ്രാസോൾ തുടങ്ങി 50-ഓളം മരുന്നുകൾ ആണ് നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്.

കർണാടക ആൻ്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന പാരസെറ്റമോളിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.

ഒരു മരുന്ന് തന്നെ വിവിധ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ് പരിശോധന നടത്തിയത്.

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെയും കമ്പനികളുടെയും ലിസ്റ്റും പുറത്ത് വിട്ടിരുന്നു.

X
Top