ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

മികച്ച പ്രകടനം കാഴ്ചവച്ച് രാദാകിഷന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: 15 വര്‍ഷങ്ങള്‍ക്കുശേഷം 300 രൂപയ്ക്ക് സമീപമെത്തിയിരിക്കയാണ് രാദാകിഷന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഇന്ത്യ സിമന്റ്‌സ്. വ്യാഴാഴ്ച 3 ശതമാനം ഉയര്‍ന്ന ഓഹരി 298.45 രൂപയിലേയ്‌ക്കെത്തുകയായിരുന്നു. പിന്നീട് വില്‍പന സമ്മര്‍ദ്ദം നേരിട്ട് 281 രൂപയിലേയ്ക്ക് വീണു.

എങ്കിലും 3 മാസത്തില്‍ 100 ശതമാനത്തിന്റെ നേട്ടം കൈവരിക്കാന്‍ സ്റ്റോക്കിനായി. ജൂണ്‍ 20,2022 ല്‍ 52 ആഴ്ച താഴ്ചയായ 145.55 രൂപയിലെത്തിയ ശേഷമായിരുന്നു കുതിപ്പ്. മൂന്ന് വര്‍ഷത്തില്‍ 330 ശതമാനം ഉയര്‍ന്ന ഓഹരി കോവിഡ് താഴ്ചയ്ക്ക് ശേഷം 225 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

വെറ്ററന്‍ നിക്ഷേപകനായ രാദാകിഷന്‍ ദമാനിയ്ക്കും അസോസിയേറ്റ്‌സിനും കമ്പനിയില്‍ 6,43,98,190 ഓഹരികളാണുള്ളത്. 20.8 ശതമാനത്തിന്റെ ഓഹരിപങ്കാളിത്തം. മൊത്തം നിക്ഷേപം 1,870 കോടി രൂപ.

അടിസ്ഥാന സൗകര്യ രംഗത്തെ സര്‍ക്കാര്‍ നിക്ഷേപം, അംബുജ, എസിസി സിമന്റുകളെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് എന്നിവ കാരണം സിമന്റ് ഓഹരികളില്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ്.

X
Top