
മുംബൈ: ബുധനാഴ്ച 52 ആഴ്ച ഉയരമായ 322.65 രൂപ കുറിച്ച രാധാകൃഷ്ണന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ആസ്ട്രാ മൈക്രോവേവ് പ്രൊഡക്ട്‌സ്. 2.50 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇത്. കഴിഞ്ഞ ഒരു മാസത്തില്‍ 30 ശതമാനം, ആറ് മാസത്തില്‍ 80 ശതമാനം, ഒരു വര്‍ഷത്തില്‍ 100 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ഉയര്‍ച്ച എന്നിവ സ്വന്തമാക്കാനും സ്‌റ്റോക്കിനായി.
157.65 രൂപയില്‍ നിന്നും 322.65 രൂപയിലേയ്ക്കായിരുന്നു ഒരു വര്‍ഷത്തെ കുതിപ്പ്. റഷ്യ-യുക്രൈന്‍ യുദ്ധാനന്തരം സൂചികകള്‍ കൂപ്പുകുത്തുമ്പോഴും മികച്ച ആദായം നിക്ഷേപകന് സമ്മാനിക്കുകയായിരുന്നു ഓഹരി. പ്രമുഖ നിക്ഷേപകനായ രാധാകൃഷ്ണന്‍ ദമാനി കമ്പനിയുടെ 8,96,387 ഓഹരികളാണ് കൈവശം വയ്ക്കുന്നത്.
1.03 ശതമാനം പങ്കാളിത്തമാണ് ഇത്.