ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

മൈമോസ നെറ്റ്‌വർക്ക് ഏറ്റെടുത്ത് റിലയൻസിന്റെ റാഡിസിസ്

കൊച്ചി: ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും ഓപ്പൺ ടെലികോം സൊല്യൂഷനുകളുടെ ആഗോള തലവനുമായ റാഡിസിസ് കോർപറേഷൻ (Radisys® Corporation (“Radisys”), എയർസ്പാൻ നെറ്റ്‌വർക്ക് ഹോൾഡിങ്‌സിൽ നിന്ന് മൈമോസ നെറ്റ്‌വർക്ക്സ് (Mimosa Networks, Inc.) ഏറ്റെടുക്കൽ പൂർത്തിയാക്കി.

ലൈസൻസില്ലാത്ത സ്പെക്‌ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ്-ടു-പോയിന്റ്, പോയിന്റ്-ടു-മൾട്ടി-പോയിന്റ് കണക്റ്റിവിറ്റി ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയാണ് മൈമോസയുടേത്.

ഈ ഉൽപ്പന്നങ്ങൾ മൾട്ടി-ഗിഗാബിറ്റ്-പെർ-സെക്കൻഡ് ഫിക്‌സഡ് വയർലെസ് നെറ്റ്‌വർക്കുകളും ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ് കണക്റ്റിവിറ്റിയും ദ്രുതഗതിയിൽ ലഭ്യമാക്കുന്നു.

മൈമോസയുടെ ഉൽപ്പന്നങ്ങൾ റാഡിസിസിന്റെ ഓപ്പൺ ആക്സസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ മൂല്യമേകും. മൈമോസ ഇപ്പോൾ റാഡിസിസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.

X
Top