ഗ്ലാസ്‌ഗോ: തകര്‍ച്ച നേരിട്ട സിലിക്കണ്‍ വാലി ബാങ്കിനേയും ക്രെഡിറ്റ് സ്യൂസിനേയും രക്ഷിച്ചെടുത്തതിന് പിന്നാലെ കൂടുതല്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടാനൊരുങ്ങുന്നു.ഗ്ലാസ്‌ഗോയില്‍ ബ്ലൂംബര്‍ഗിനോട് സംസാരിക്കവേ മുന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ രാജനാണിക്കാര്യം പറഞ്ഞത്.എളുപ്പത്തില്‍ വലിയതോതില്‍ പണം ലഭ്യമായത് ഒരേസമയം ആസക്തിയും ദുര്‍ബലതയും സൃഷ്ടിച്ചതായി അദ്ദേഹം വിലയിരുത്തുന്നു.
വികലമായ പ്രോത്സാഹനങ്ങള്‍ വികൃതമായ ഘടനകള്‍ സൃഷ്ടിച്ചു. ഇപ്പോള്‍ പെട്ടെന്ന് നയം കര്‍ശനമാകുമ്പോള്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. എസ് വിബി, ക്രഡിറ്റ് സ്യൂസ് എന്നിവയുടെ പ്രശ്‌നങ്ങള്‍ സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്‌നങ്ങളാണെന്നും രാജന്‍ ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിയ്ക്ക് മുന്‍പുതന്നെ കേന്ദ്രബാങ്കുകള്‍ ഡോവിഷ് നയങ്ങള്‍ സ്വീകരിച്ചിരുന്നു. പിന്നീട് കോവിഡ് സംജാതമായതോടെ അവര്‍ വലിയ തോതില്‍ പണലഭ്യത ഉറപ്പുവരുത്തി.ഒരു ദശാബ്ദത്തിന് മുമ്പ് ആഗോള സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച വ്യക്തിയാണ് മുന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ചീഫ് ഇക്കണോമിസ്റ്റ് കൂടിയായ രഘുറാം രാജന്‍.
ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായിരിക്കെ 2055 ലെ ജാക്‌സണ്‍ ഹോള്‍ പ്രസംഗത്തിലായിരുന്നു അദ്ദേഹം ബാങ്കിംഗ് പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോള്‍ ചിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് രാജന്‍.