ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഇടക്കാല ബജറ്റിനു ശേഷം റെയില്‍ ഓഹരികള്‍ ഉയര്‍ന്നത് 101% വരെ

മുംബൈ: ഫെബ്രുവരി ഒന്നിന്‌ നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനു ശേഷം റെയില്‍ ഓഹരികള്‍ 101 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌. ജൂലായ്‌ 23ന്‌ അവതരിപ്പിക്കുന്ന പൂര്‍ണബജറ്റിനു ശേഷം റെയില്‍ ഓഹരികള്‍ മുന്നേറ്റം തുടരുമോയെന്നാണ്‌ വിപണി ഉറ്റുനോക്കുന്നത്‌.

ഇടക്കാല ബജറ്റിനു ശേഷം ആര്‍വിഎന്‍എല്‍ 101 ശതമാനവും ജൂപ്പിറ്റര്‍ വാഗണ്‍സ്‌ 64 ശതമാനവും ടിറ്റാഗഡ്‌ വാഗണ്‍സ്‌ 56 ശതമാനവുമാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ഒരു മാസത്തിനിടെ ആര്‍വിഎന്‍എല്‍ 59 ശതമാനമാണ്‌ മുന്നേറിയത്‌.

ഇടക്കാല ബജറ്റിനു ശേഷം 12 റെയില്‍ ഓഹരികളുടെ വിപണിമൂല്യത്തില്‍ 1.6 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ പല റെയില്‍ ഓഹരികളും പല മടങ്ങ്‌ നേട്ടമാണ്‌ നല്‍കിയത്‌.

റെയില്‍വേയുടെ വികസനത്തിനു വേണ്ടി വന്‍തുക വകയിരുത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതാണ്‌ റെയില്‍ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിവെച്ചത്‌. ബജറ്റിനു ശേഷം ഈ ഓഹരികളുടെ ഗതി പ്രഖ്യാപനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

X
Top