ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

റെയിൽ വികാസ് നിഗമിന് എൻഎച്ച്എഐയിൽ നിന്ന് നിർമ്മാണ കരാർ ലഭിച്ചു

മുംബൈ: ആന്ധ്രാപ്രദേശിൽ നാലുവരിപ്പാത നിർമ്മിക്കുന്നതിനുള്ള കരാർ ലഭിച്ചതായി അറിയിച്ച് റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (ആർവിഎൻഎൽ). നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ (എൻഎച്ച്എഐ) നിന്നാണ് കമ്പനിക്ക് കരാർ ലഭിച്ചത്.

സമർലക്കോട്ടയെയും അച്ചംപേട്ട ജംഗ്ഷനെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട ഹൈവേ. 408 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതി ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) മോഡിൽ നടപ്പിലാക്കുമെന്ന് ആർവിഎൻഎൽ ഡയറക്ടർ രാജേഷ് പ്രസാദ് പറഞ്ഞു.

കമ്പനി കഴിഞ്ഞ വർഷമാണ് റോഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചത്. പദ്ധതി വികസനം, ധനസഹായം, റെയിൽ ഇൻഫ്രാ പദ്ധതികളുടെ നടത്തിപ്പ് എന്നിവ ഏറ്റെടുക്കുന്ന ഒരു ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് എക്സിക്യൂഷൻ കമ്പനിയാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ്. കരാർ വിജയത്തെ തുടർന്ന് കമ്പനിയുടെ ഓഹരികൾ 6.02 ശതമാനം ഉയർന്ന് 35.90 രൂപയിലെത്തി.

X
Top