Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കുതിപ്പ് നടത്തി റെയില്‍വേ ഓഹരികള്‍

ന്യൂഡല്‍ഹി: നിക്ഷേപക വികാരം അനുകൂലമായതോടെ റെയില്‍വേ ഓഹരികള്‍ കുതിപ്പ് നടത്തി. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍എഫ്‌സി), റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍), ടിറ്റാഗഡ് വാഗണ്‍സ്, ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് എന്നിവയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 5-10 ശതമാനമാണ് ഉയര്‍ന്നത്.ആര്‍വിഎന്‍എല്ലിന്റെ ഓഹരികള്‍ 80.30 രൂപയിലും ടിറ്റാഗഡ് വാഗണ്‍സ് ഓഹരികള്‍ 186.35 രൂപയിലും അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്തു.

ആര്‍വിഎന്‍എല്‍ ഓഹരി കഴിഞ്ഞ ഒരുമാസമായി നേട്ടത്തിലാണ്. 96 ശതമാനം ഉയര്‍ച്ചയാണ് സ്‌റ്റോക്ക് നേടിയത്. ഐആര്‍എഫ്‌സി 51 ശതമാനവും നേട്ടമുണ്ടാക്കി.

ഐആര്‍എഫ്‌സി, ആര്‍വിഎന്‍എല്‍, റൈറ്റ്‌സ്, ടിറ്റാഗഡ് വാഗണ്‍സ്, ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ്, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഹരികള്‍ കഴിഞ്ഞ മൂന്ന് മാസത്തില്‍ കൈവരിച്ച വളര്‍ച്ച 18-47 ശതമാനമാണ്. “റെയില്‍വേ സ്‌റ്റോക്കുകള്‍ പൊതുവെ തന്ത്രപരമായ കളിയാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് നിക്ഷേപകര്‍ ഹ്രസ്വകാല പന്തയം നടത്തുന്നു,” എസ്എംഐഎഫ്എസ് ഇക്വിറ്റികളുടെ തലവന്‍ അവനിഷ് ചന്ദ്ര ചൂണ്ടിക്കാട്ടി.

റെയില്‍ടെല്‍, ആര്‍വിഎന്‍എല്‍ എന്നിവയുള്‍പ്പടെ ആറ് റെയില്‍വേ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിച്ചേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു, ഇത് നിക്ഷേപക വികാരം വര്‍ദ്ധിപ്പിച്ചു. റെയില്‍വേ സ്‌റ്റോക്കുകളോടുള്ള ആവേശത്തിന്റെ മറ്റൊരു കാരണം, ചന്ദ്ര ചൂണ്ടിക്കാണിച്ചതുപോലെ, ബജറ്റ് പ്രതീക്ഷകളാണ്.

2023-24 ബജറ്റില്‍ ഏകദേശം 300-400 വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിക്കപ്പെട്ടേയ്ക്കും. ഈ വര്‍ഷത്തെ 400 ട്രെയിന്‍ ഫ്‌ലീറ്റിന് പുറമേയാണിത്.100 ഓളം ട്രയ്‌നുകള്‍ നിര്‍മ്മിക്കുകയും ചെയ്യും.

നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ റെയില്‍വേ നിക്ഷേപം 88,548 കോടി രൂപയായി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷത്തെ സമാന കാലത്തേക്കാള്‍ 91 ശതമാനം കൂടുതലാണ് ഇത്.

X
Top