മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കിഓണ വിപണന മേളകളില്‍ നിന്ന് 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ

മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗം

കണ്ണൂർ: റെയില്‍വേ ഗേറ്റുകളില്‍ (ലെവല്‍ ക്രോസ്) മേല്‍പ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയില്‍വേക്ക് പുതിയ വിഭാഗം.

ദക്ഷിണ റെയില്‍വേയിലെ 115 റോഡ് മേല്‍പ്പാലങ്ങള്‍ (ആർ.ഒ.ബി.)/അടിപ്പാതകളുടെ (ആർ.യു.ബി.) നിർമാണ മേല്‍നോട്ടം ഇനി റോഡ് സുരക്ഷാ പദ്ധതി (ആർ.എസ്.പി.) വിഭാഗം നോക്കും.

കേരളത്തില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 73 പദ്ധതികളാണുള്ളത്. നിലവില്‍ ദക്ഷിണ റെയില്‍വേയുടെ പദ്ധതികളുടെ നിർമാണച്ചുമതല ചെന്നൈ, എറണാകുളം വിഭാഗത്തിനാണ്. ഇതാണ് കൈമാറിയത്. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് മേല്‍നോട്ടം വഹിക്കുക.

പാലക്കാട് ഡിവിഷനില്‍ 10 വർഷം മുൻപ് അനുമതി നല്‍കിയ (2013-14 വർഷം) പദ്ധതികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കാസർകോട് ഉദുമ, കോട്ടിക്കുളം ഉള്‍പ്പെടെയുള്ളവ ഈ പദ്ധയിലുണ്ട്. ഇത് വേഗത്തിലാക്കുകയാണ് ലക്ഷ്യം.

പാലക്കാട് ഡിവിഷനില്‍ 29 പദ്ധതികളാണ് കൈമാറിയത്. തിരുവനന്തപുരം ഡിവിഷനില്‍ 44 പദ്ധതികളുണ്ട്. കേരളത്തില്‍ 72 മേല്‍പ്പാലങ്ങളാണ്. കണ്ണൂർ ആനയിടുക്കിലാണ് ഒരു അടിപ്പാതയുള്ളത്.

പദ്ധതിയുടെ മുഴുവൻ നിർമാണവും റെയില്‍ ഫണ്ട് ഉപയോഗിച്ച്‌ ചെയ്യാനുള്ള പ്രധാന തീരുമാനവും ആലോചനയിലുണ്ട്. നിലവില്‍ നിർമാണത്തിന് റെയില്‍വേയും സംസ്ഥാന സർക്കാരും പകുതി വീതം ചെലവാണ് വഹിക്കുന്നത്. ഇതില്‍ പാളത്തിന് മുകളിലുള്ള നിർമാണം റെയില്‍വേയാണ് ചെയ്യുന്നത്.

എട്ട് പ്രവൃത്തികളുടെ ടെൻഡർ നല്കി
കേരളത്തിലെ 27 ലെവല്‍ക്രോസുകള്‍ ഒഴിവാക്കി റോഡ് റെയില്‍പ്പാലം/അടിപ്പാത നിർമാണം നടത്തുന്നതിന് കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷനെ ഏല്‍പ്പിച്ചിരുന്നു.

27-ല്‍ ഒന്നിന്റെ (നിലമ്ബൂർ യാർഡ്) പ്രവൃത്തി മാത്രമാണ് നടക്കുന്നത്. ഇപ്പോള്‍ എട്ട് പ്രവൃത്തിയുടെ ടെൻഡർ നല്‍കിയതായി കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ എം.ഡി. വി. അജിത്കുമാർ പറഞ്ഞു.

കേരള സർക്കാരിന്റെ ഫണ്ട് വരാത്തതിനാല്‍ എട്ടെണ്ണത്തിന് റെയില്‍വേ മുഴുവൻ ഫണ്ടും നല്‍കിയതിനെ തുടർന്നാണ് ടെൻഡർ നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

X
Top