Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിൽ നിന്ന് പടിയിറങ്ങി രാജീവ് മിശ്ര

ന്യൂഡൽഹി: സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങി രാജീവ് മിശ്ര. ലോകമെമ്പാടുമുള്ള ടെക്‌നോളജി സ്റ്റോക്കുകളുടെ ഇടിവ് മൂലം സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് വലിയ നഷ്ട്ടം രേഖപ്പെടുത്തിയിരുന്നു. സ്ഥാപനത്തിന്റെ ഈ കനത്ത നഷ്ടത്തെ തുടർന്നാണ് മിശ്രയുടെ പടിയിറക്കം.

രാജീവ് മിശ്രയുടെ രാജി 2022 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വന്നതായി സ്ഥാപനം അറിയിച്ചു. അതേസമയം ഗ്രുപ്പിൽ നിന്ന് രാജിവെച്ചെങ്കിലും സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ട് 1 കൈകാര്യം ചെയ്യുന്ന എസ്ബി ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സിന്റെ സിഇഒ ആയി മിശ്ര തുടരും. 100 ബില്യൺ ഡോളറിന്റെ വിഷൻ ഫണ്ട് I രൂപീകരിക്കുന്നതിൽ സോഫ്റ്റ്ബാങ്കിന്റെ സ്ഥാപകനായ മസയോഷി സോണുമായി അടുത്തിടപഴകിയ പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു മിശ്ര.

നിക്ഷേപ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാനും ചെലവ് കുറയ്ക്കാനും സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് പദ്ധതിയിടുന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ പോർട്ട്‌ഫോളിയോ മൂല്യം ഇടിഞ്ഞതിനാൽ ജാപ്പനീസ് സ്ഥാപനം 23.4 ബില്യൺ ഡോളറിന്റെ റെക്കോർഡ് നഷ്ട്ടം രേഖപ്പെടുത്തിയിരുന്നു.

X
Top