
അഹമ്മദാബാദ് ആസ്ഥാനമായുള്ള രാജ്‌ഗോർ കാസ്റ്റർ ഡെറിവേറ്റീവിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഒക്ടോബർ 17ന്. ഓഫറിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 47-50 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
ഉയർന്ന വില പരിധിയിൽ 47.8 കോടി രൂപ സമാഹരിക്കാനാണ് ആവണക്കെണ്ണ നിർമ്മാതാവ് ശ്രമിക്കുന്നത്. 44.48 കോടി രൂപ വിലമതിക്കുന്ന 88.95 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രമോട്ടർമാരുടെ 3.33 കോടി രൂപയുടെ 6.66 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിൽസും ഇതിൽ ഉൾപ്പെടുന്നു.
ആങ്കർ ബുക്ക് ഒക്ടോബർ 16-ന് ഒരു ദിവസത്തേക്ക് തുറക്കും, ഓഫർ ഒക്ടോബർ 20-ന് അവസാനിക്കും.
പുതിയ ഇഷ്യൂ വരുമാനത്തിൽ 29.92 കോടി രൂപ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബാക്കിയുള്ള ഫണ്ടുകൾ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
ഓഫറിന്റെ പകുതി ഇൻസ്ടിട്യുഷനൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ബാക്കി 15 ശതമാനം ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കുമായി നീക്കിവച്ചിരിക്കുന്നു.
നിക്ഷേപകർക്ക് കുറഞ്ഞത് 3,000 ഷെയറുകളിലേക്കും അതിനുശേഷം 3,000 ഷെയറുകളുടെ ഗുണിതങ്ങളിലേക്കും ലേലം വിളിക്കാം. ഐപിഒയിൽ രണ്ട് ലക്ഷം രൂപ വരെ മാത്രം നിക്ഷേപിക്കാൻ അനുവാദമുള്ളതിനാൽ റീട്ടെയിൽ നിക്ഷേപകർക്ക് 1.5 ലക്ഷം രൂപ വിലയുള്ള ഒരു ലോട്ടിന് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
ഒക്‌ടോബർ 26നകം ഓഹരികൾ അനുവദിക്കുന്നതിന്റെ അടിസ്ഥാനം കമ്പനി അന്തിമമാക്കുകയും ഒക്‌ടോബർ 30നകം യോഗ്യരായ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.