ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

മുംബൈ: പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി അവശനിലയിലായിരുന്നു. 62 കാരനായ നിക്ഷേപകന്റെ ആസ്തി 5 ബില്യണ്‍ ഡോളറോളം വരും.

നിക്ഷേപകയായ രേഖ ജുന്‍ജുന്‍വാലയാണ് പത്‌നി. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ‘രാകേഷ് ജുന്‍ജുന്‍വാല അജയ്യനായിരുന്നു. ജീവിതവും നര്‍മ്മബോധവും ഉള്‍ക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ നല്‍കി. ഇന്ത്യയുടെ പുരോഗതിയില്‍ അദ്ദേഹം ആവേശഭരിതനായിരുന്നു. ഈ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി ‘, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ഞായറാഴ്ച രാവിലെ 6.45 നായിരുന്നു അന്ത്യം. ആകാശ എയര്‍, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രൊമോട്ടര്‍ കൂടിയാണ് ജുന്‍ജുന്‍വാല. 1960 ജൂലൈ 5 ന് ജനിച്ച രാകേഷ് ജുന്‍ജുന്‍വാല വളര്‍ന്നത് മുംബൈയിലാണ്. ആദായനികുതി ഉദ്യോഗസ്ഥനായ പിതാവിന്റെ പ്രേരണയില്‍ അദ്ദേഹം കണക്കുകളുടെ ലോകത്തെത്തി.

1985 ല്‍ സിഡെന്‍ഹാം കോളേജില്‍ നിന്ന് ബിരുദം നേടിയ ജുന്‍ജുന്‍വാല ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഒരു സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപക കൂടിയായ രേഖ ജുന്‍ജുന്‍വാലയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നും ബിഗ് ബുള്‍ എന്നും അറിയപ്പെട്ട ജുന്‍ജുന്‍വാല നിക്ഷേപിച്ച ഓഹരികളെല്ലാം മള്‍ട്ടിബാഗറുകളായി.

നിക്ഷേപകര്‍ ആവേശപൂര്‍വം പിന്തുടരുന്ന പോര്‍ട്ട്‌ഫോളിയോയായിരുന്നു അദ്ദേഹത്തിന്റേത്.

X
Top