
മുംബൈ: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല ജൂണില്‍ അവസാനിച്ച പാദത്തില്‍ 10 ഓഹരികളില്‍ നിന്ന് ഭാഗികമായോ പൂര്‍ണ്ണമായോ പുറത്തുകടന്നു. അതേസമയം എസ്‌ക്കോര്‍ട്ട്‌സ് കുബോര്‍ട്ടയുടെ ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാനും ദലാല്‍ സ്ട്രീറ്റിലെ ബിഗ് ബുള്‍ തയ്യാറായി. നാഷണല്‍ അലൂമിനിയം കമ്പനി, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ് ലിമിറ്റഡ്, ഡെല്‍റ്റ കോര്‍പ്, ടിവി 18 ബ്രോഡ്കാസ്റ്റ് തുടങ്ങിയ കമ്പനികളിലെ പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെയാക്കിയ ജുന്‍ജുന്‍വാല എന്‍സിസി ലിമിറ്റഡിലെ നിക്ഷേപം 0.2 ശതമാനവും ഡിബി റിയല്‍റ്റി ലിമിറ്റഡ്, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ്, നസാര ടെക്‌നോളജീസ് എന്നിവയിലേത് 0.1 ശതമാനവും കുറച്ചു.
ട്രാക്ടര്‍ നിര്‍മ്മാതാക്കളായ എസ്‌കോര്‍ട്ട്‌സ് കുബോര്‍ട്ടയില്‍ 18,30,388 ഓഹരികളാണ് നിലവില്‍ അദ്ദേഹത്തിനുള്ളത്. 2021 ഡിസംബര്‍ വരെ കമ്പനിയില്‍ 5.68 ശതമാനം അഥവാ 75 ലക്ഷം ഓഹരികളുണ്ടായിരുന്ന ജുന്‍ജുന്‍വാല, മാര്‍ച്ചില്‍ അത് വിറ്റഴിച്ചിരുന്നു. അതേസമയം, ചില കമ്പനികളില്‍ പങ്കാളിത്തം സ്ഥിരമായി തുടരുന്നു.
അനന്ത് രാജ്, അഗ്രോ ടെക്, കാനറ ബാങ്ക്, ക്രിസില്‍, എഡല്‍വീസ് ഫിനാന്‍ഷ്യല്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ജൂബിലന്റ് ഫാര്‍മോവ, മാന്‍ ഇന്‍ഫ്ര, ഓറിയന്റ് സിമന്റ്, പ്രോസോണ്‍ ഇന്റു, റാലിസ് ഇന്ത്യ, ടാറ്റ കമ്മ്യൂണിക്കേഷന്‍, ടൈറ്റന്‍, വാ ടെക് വാബാഗ്, വോക്ക്ഹാര്‍ഡ്, ബില്‍കെയര്‍ മെട്രോ ബ്രാന്‍ഡ്‌സ് ജൂബിലന്റ് ഇന്‍ഗ്രേവിയ എന്നിവയാണ് അവ.
കോര്‍പ്പറേറ്റ് നടപടി കാരണം, എന്‍സിസി, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആപ്‌ടെക് കമ്പനി ഹോള്‍ഡിംഗില്‍ മാറ്റം വന്നു. എന്നിരുന്നാലും, ഓഹരികളുടെ എണ്ണം അതേപടി തുടരുന്നു.