
മുംബൈ: ഞായറാഴ്ച രാവിലെ അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ഓഹരിയായിരുന്നു ടൈറ്റന്‍.. അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ നിക്ഷേപമുണ്ടായിരുന്നതും ഈ ഓഹരിയിലാണ്. വാങ്ങലും വില്‍പ്പനയുമല്ല, കാത്തിരിപ്പാണ് ഓഹരി വിപണിയുടെ അടിസ്ഥാനമെന്ന ചാര്‍ലി മുന്‍ഗറിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിയ ഓഹരി കൂടിയാണിത്.
കഴിഞ്ഞ 20 വര്‍ഷത്തില്‍ 83,250 ശതമാനം വളര്‍ച്ചയാണ് ടൈറ്റന്‍ ഓഹരി കൈവരിച്ചത്. വെറും മൂന്നു രൂപയില്‍ നിന്നും തുടങ്ങി 2500 രൂപയിലെത്തിയ കുതിപ്പാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1835 രൂപയില്‍ നിന്നും 2500 രൂപയിലെത്തിയ ഓഹരി 35 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു.
5 വര്‍ഷത്തില്‍ 300 ശതമാനം ഉയര്‍ച്ച നേടാനും ഓഹരിയ്ക്കായി. 625 രൂപയില്‍ നിന്നാണ് ഈ കാലയളവില്‍ ഓഹരി റാലി തുടങ്ങിയത്. ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും പത്‌നി രേഖ ജുന്‍ജുന്‍വാലയ്ക്കുമായി 4,48,50,970 ഓഹരികളാണ് കമ്പനിയിലുള്ളത്.
മൊത്തം മൂലധനത്തിന്റെ 5.05 ശതമാനമാണ് ഇത്.