Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പാദരക്ഷ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് രാകേഷ് ജുന്‍ജുന്‍വാല

മുംബൈ: പോര്‍ട്ട്‌ഫോളിയോ ഓഹരിയായ മെട്രോ ബ്രാന്‍ഡ്‌സില്‍ നിക്ഷേപം വര്‍ധിപ്പിച്ചിരിക്കയാണ് പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയുടെ 39,153,600 ഓഹരികളാണ് ജുന്‍ജുവന്‍വാലയുടെ കൈവശമുള്ളത്. മൊത്തം ഓഹരി മൂലധനത്തിന്റെ 14.4 ശതമാനമാണിത്.

9.6 ശതമാനം മാത്രമാണ് മാര്‍ച്ച് പാദത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഓഹരി പങ്കാളിത്തം. ഓഗസ്റ്റ് 11 ലെ കണക്കുപ്രകാരം നിലവില്‍ 3120.5 കോടി രൂപയുടേതാണ് നിക്ഷേപം. 30 സംസ്ഥാനങ്ങളിലെ 147 നഗരങ്ങളിലായി 644 സ്റ്റോറുകള്‍ നടത്തുന്ന പാദരക്ഷ കമ്പനിയാണ് മെട്രോ ബ്രാന്‍ഡ്‌സ്. മെട്രോ, മോച്ചി, വാക്ക്‌വേ, ജെ. ഫോണ്ടിനി, ഡാവിഞ്ചി എന്നീ സ്വന്തം ബ്രാന്‍ഡുകള്‍ക്ക് പുറമെ ക്രോക്‌സ്, സ്‌കെച്ചേഴ്‌സ്, ക്ലാര്‍ക്‌സ്, ഫിറ്റ്ഫ്‌ലോപ്പ്, ഫ്‌ലോര്‍ഷൈം എന്നീ മൂന്നാം കക്ഷി പാദരക്ഷകളും മെട്രാ ബ്രാന്‍ഡ് വില്‍പന നടത്തുന്നു.

വരുമാനത്തിന്റെ 75 ശതമാനം ഇന്‍ഹൗസ് ബ്രാന്‍ഡില്‍ നിന്നാണ്. 25 ശതമാനം മൂന്നാം കക്ഷി ബ്രാന്‍ഡുകളില്‍ നിന്നും ലഭ്യമാകുന്നു. ഇന്ത്യയുടെ തെക്കന്‍ ഭാഗം 32 ശതമാനവും പടിഞ്ഞാറ് 29 ശതമാനവും വടക്ക് 25 ശതമാനവും കിഴക്ക് ബാക്കി 14 ശതമാനവും സംഭാവന ചെയ്യുന്നു. ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 497.23 കോടി രൂപയാക്കി ഉയര്‍ത്തി.

തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 294.16 ശതമാനം കൂടുതലാണ് ഇത്. അറ്റാദായം 103.17 കോടി രൂപയായി വര്‍ധിപ്പിക്കാനും കമ്പനിയ്ക്ക് സാധിച്ചു. നേരത്തെ ഓഹരിയൊന്നിന് 0.75 രൂപ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.

ഓഗസ്റ്റ് 29 ന് ഓഹരി എക്‌സ് ഡിവിഡന്റാകും.

X
Top