ന്യൂഡല്‍ഹി: ടാറ്റ എന്റര്‍പ്രൈസസും ഇന്ത്യന്‍ കാര്‍ഷിക ഇന്‍പുട്ട് വ്യവസായത്തിലെ പ്രമുഖ താരവുമായ റാലിസ് ഇന്ത്യ ലിമിറ്റഡ്, ജൂണ്‍ പാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 782 കോടി രൂപയാണ് കമ്പനി നേടിയ വരുമാനം. മുന്‍വര്‍ഷത്ത സെമാന പാദത്തില്‍ 863 കോടി രൂപ നേടിയ സ്ഥാനത്താണിത്.
നികുതി കഴിച്ചുള്ള ലാഭം 91 കോടി രൂപയില്‍ നിന്നും 85 കോടി രൂപയായി കുറയുകയും ചെയ്തു. നികുതിക്ക് ശേഷമുള്ള ലാഭം (അസാധാരണമായ ഇനങ്ങള്‍ക്ക് ശേഷം) 63 കോടി രൂപയായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 67 കോടിരൂപയായിരുന്നു.
പ്രവര്‍ത്തന മൂലധനത്തിനായി എടുത്ത വായ്പയില്‍ 25 കോടി തിരിച്ചടച്ചതായി കമ്പനി അറിയിക്കുന്നു. മാത്രമല്ല, ഉയര്‍ന്ന മാര്‍ക്കറ്റ് ഇന്‍വെന്ററികള്‍, കുത്തനെയുള്ള വിലയിടിവ്, മണ്‍സൂണ്‍ ആരംഭിക്കുന്നതിലെ കാലതാമസം എന്നിവ ക്രോപ്പ് കെയര്‍ ബിസിനസിനെ ബാധിച്ചു. അതേസമയം മികച്ച ഉല്‍പ്പന്ന മിശ്രിതത്തിലൂടെയും ചലനാത്മക വിലനിര്‍ണ്ണയ നടപടികളിലൂടെയും മാര്‍ജിന്‍ നിലനിര്‍ത്തിയതായി കമ്പനി അവകാശപ്പെട്ടു.