ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

റാലിസ് ഇന്ത്യയുടെ അറ്റാദായം 54.16 ശതമാനം ഇടിഞ്ഞ് 11 കോടി രൂപയായി

ടാറ്റ കെമിക്കൽസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ റാലിസ് ഇന്ത്യയുടെ 2024 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ അറ്റാദായം 54.16 ശതമാനം ഇടിഞ്ഞ് 11 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 24 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ പ്രവർത്തന വരുമാനം 12.70 ശതമാനം ഇടിഞ്ഞ് 522 കോടി രൂപയായി.

മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 598 കോടി രൂപയായിരുന്നു.കടുത്ത വിപണി മത്സരത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര ബിസിനസ്സ് വൻ വളർച്ച രേഖപ്പെടുത്തിയാതായി റാലിസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്യാനേന്ദ്ര ശുക്ല പറഞ്ഞു.

ബയോളജിക്കൽസ് ആൻഡ് സ്പെഷ്യാലിറ്റി സൊല്യൂഷൻസ് ബിസിനസ് 13 ശതമാനം വളർച്ച കൈവരിച്ചു.

സീഡ്സ് ബിസിനസ് വരുമാനം കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ 32 കോടി രൂപയിൽ നിന്ന് 30 കോടി രൂപയായതായും ഗ്യാനേന്ദ്ര ശുക്ല പറഞ്ഞു.

X
Top