ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

ഇടക്കാല ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് രാമകൃഷ്ണ ഫോര്‍ജിംഗ്‌സ്

മുംബൈ: ഇടക്കാല ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി മെയ് 9 നിശ്ചയിച്ചിരിക്കയാണ് രാമകൃഷ്ണ ഫോര്‍ജിംഗ്‌സ്. ഏപ്രില്‍ 28 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാഭവിഹിത തുക നിശ്ചയിക്കും. മാര്‍ച്ചിലവസാനിച്ച 2022 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 25 ശതമാനം അഥവാ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.5 രൂപ ലാഭവിഹിതം നല്‍കിയിരുന്നു.

നിലവിലെ ഓഹരി വില 312.45 രൂപയാണെന്നിരിക്കെ 0.64 ശതമാനമാണ് യീല്‍ഡ്. മികച്ച ലാഭവിഹിത ചരിത്രമാണ് കമ്പനിയ്ക്കുള്ളത്. സെപ്തംബര്‍ 8 2005 തൊട്ട് 20 ലാഭവിഹിതങ്ങള്‍ നല്‍കി.

യീല്‍ഡ് 0.54 ശതമാനം.തിങ്കളാഴ്ച ഓഹരി 52 ആഴ്ച ഉയരമായ 312.45 രൂപ രേഖപ്പെടുത്തി. മുന്‍ക്ലോസിംഗില്‍ നിന്നും 1.63 ശതമാനം നേട്ടം.

1981 ല്‍ സ്ഥാപിതമായ രാംകൃഷ്ണ ഫോര്‍ജിംഗ്‌സ് 3309.71 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. വാഹന അനുബന്ധ മേഖലയാണ് പ്രവര്‍ത്തന രംഗം. ഫോര്‍ജിംഗ്‌സ്, സ്‌ക്കാര്‍പ്പ്, പ്രവര്‍ത്ത വരുമാനം, കയറ്റുമതി, വില്‍പന സേവനങ്ങള്‍ എന്നിവയാണ് ഉത്പന്ന/വരുമാന/സേവനങ്ങള്‍.

ഈയിടെ പ്രമുഖ അമേരിക്കന്‍ കമ്പനിയുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

X
Top