Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

രൺഭീർ സിംഗ് ധരിവാൾ മാക്‌സ് ലൈഫ് പെൻഷൻ ഫണ്ട് സിഇഒ

ന്യൂഡൽഹി: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ മാക്‌സ് ലൈഫ് പെൻഷൻ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) രൺഭീർ സിംഗ് ധരിവാളിനെ നിയമിച്ചതായി മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അറിയിച്ചു. നിയമനം 2022 ഒക്‌ടോബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.

മാക്സ് ലൈഫ് പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിനും വിപുലീകരിക്കുന്നതിനും എൻഡ്-ടു-എൻഡ് ബിസിനസ് പ്രവർത്തനങ്ങൾ നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ധരിവാളിനായിരിക്കും.

മാക്‌സ് ലൈഫ് പെൻഷനിൽ ചേരുന്നതിന് മുമ്പ്, ധരിവാൾ എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ സീനിയർ വൈസ് പ്രസിഡന്റായിയാണ് സേവനം അനുഷ്ഠിച്ചത്. ആരോഗ്യം, ഓൺലൈൻ/ഇ-കൊമേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡയറക്‌ട് മാർക്കറ്റിംഗ് ചാനലുകൾ എന്നിവയിലുടനീളമുള്ള റിട്ടയർമെന്റ് ബിസിനസ് സജ്ജീകരിക്കുന്നതിൽ അദ്ദേഹത്തിന് രണ്ട് പതിറ്റാണ്ടിലേറെയായുള്ള അനുഭവ പരിചയമുണ്ട്.

മാക്‌സ് ലൈഫ് പെൻഷൻ ഫണ്ട് കഴിഞ്ഞ മാസമാണ് അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

X
Top