കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

റാണെ ഗ്രൂപ്പിന് 620 കോടിയുടെ ബിസിനസ് ഓർഡറുകൾ ലഭിച്ചു

മുംബൈ: മുൻനിര വാഹന ഘടക നിർമ്മാതാക്കളായ റാണെ ഗ്രൂപ്പ് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ 620 കോടി രൂപയുടെ പുതിയ ബിസിനസ് ഓർഡറുകൾ നേടി. തുടർന്നും വ്യവസായ വളർച്ചയെക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

ആദ്യ പകുതിയിൽ ഗ്രൂപ്പിന്റെ വിഭാഗമായ ഇസഡ്എഫ് റാണെ ഓട്ടോമോട്ടീവ് ഇന്ത്യ ഒക്‌പപ്പന്റ് സേഫ്റ്റി ഉൽപ്പന്നങ്ങൾക്കായി 240-കോടി രൂപ മൂല്യമുള്ള ഓർഡറുകളും സ്റ്റിയറിംഗ് ഗിയർ ഉൽപ്പന്നങ്ങൾക്കായി 155 കോടി രൂപയുടെ പുതിയ ഓർഡറുകളും നേടിയപ്പോൾ, വിവിധ അന്തർദേശീയ, ആഭ്യന്തര കമ്പനികളിൽ നിന്ന് 105 കോടി രൂപയുടെ ഓർഡറുകൾ റാണെ (മദ്രാസ്) നേടി.

അതേസമയം ഗ്രൂപ്പിന്റെ മറ്റൊരു സ്ഥാപനമായ റാണെ എൻഎസ്കെ മാനുവൽ സ്റ്റിയറിംഗ് കോളങ്ങൾക്കായി 75 കോടി രൂപ മൂല്യമുള്ള ഓർഡറുകൾ നേടി. അവലോകന കാലയളവിൽ, ഗ്രൂപ്പിന്റെ മൊത്ത വരുമാനം 33 ശതമാനം വർധിച്ച് 3,306 കോടി രൂപയായി.

ഇന്ത്യൻ ഒഇ, കയറ്റുമതി ഉപഭോക്താക്കളിൽ നിന്നുള്ള അനുകൂലമായ ഡിമാൻഡിന്റെ പിന്തുണയോടെ ഗ്രൂപ്പ് കമ്പനികൾ ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തിയതായി റാണെ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ റാണെ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൽ ഗണേഷ് പറഞ്ഞു.

പ്രസ്തുത പാദത്തിൽ വാണിജ്യ വാഹനങ്ങൾ, ട്രാക്ടർ, ഇരുചക്രവാഹന ബിസിനസുകൾ എന്നിവയിൽ ഗ്രൂപ്പ് ഗണ്യമായ വളർച്ച രേഖപ്പെടുത്തി. വാണിജ്യ വാഹനങ്ങളിലെ ഗ്രൂപ്പിന്റെ വളർച്ച 71 ശതമാനമായിരുന്നപ്പോൾ, ട്രാക്ടർ 15 ശതമാനം വളർന്നു. കൂടാതെ ഇരുചക്രവാഹന മേഖലയിൽ ഗ്രൂപ്പ് 34 ശതമാനം വളർച്ച രേഖപ്പെടുത്തി.

X
Top