Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് റാഷി പെരിഫറല്‍സ്

ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍,കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരായ റാഷി പെരിഫെറല്‍സ്,പ്രാഥമിക പൊതു ഓഫറിലൂടെ (ഐപിഒ) 750 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)മുന്‍പാകെ കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചു. പൂര്‍ണ്ണമായും പുതിയ ഇഷ്യൂ ആയിരിക്കും നടത്തുക.

സമാഹരിക്കുന്ന തുകയില്‍ നിന്നും 400 കോടി രൂപ കടം തിരിച്ചടവിനും 200 കോടി രൂപ വര്‍ക്കിംഗ് കാപിറ്റലിനും ബാക്കി തുക പൊതു കോര്‍പറേറ്റ് ആവശ്യത്തിനും ഉപയോഗപ്പെടുത്തും. പ്രീ ഐപിഒ പ്ലേസ്‌മെന്റിിലൂടെ 150 കോടി രൂപ സ്വരൂപിക്കാനും പദ്ധതിയുണ്ട്. അങ്ങിനെയെങ്കില്‍ ഇഷ്യുവലിപ്പം കുറയും.

സെപ്തംബര്‍ 2022 വരെ 1000 കോടി രൂപയുടെ കടമാണ് കമ്പനിയ്ക്കുള്ളത്. സാമ്പത്തികവര്‍ഷം 2022 ല്‍ മൊത്തം ലാഭം 182.5 കോടി രേഖപ്പെടുത്താന്‍ സാധിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 34 ശതമാനം അധികം.

പ്രവര്‍ത്തന വരുമാനം 57.2 ശതമാനം ഉയര്‍ത്തി 9313.4 കോടി രൂപയാക്കി. സെപ്തംബറിലവസാനിച്ച അവസാന ആറുമാസത്തെ ലാഭം 67.37 കോടി രൂപയാണ്. വരുമാനം 5023.8 കോടി രൂപ. 1989 ല്‍ സ്ഥാപിതമായ റാഷി പെരിഫറലിന് നിലവില്‍ 730 പ്രദേശങ്ങളിലായി 50 ബ്രാഞ്ചുകളും 62 വെയര്‍ഹൗസുകളുമുണ്ട്.

പേഴ്‌സണല്‍ കമ്പ്യൂട്ടിംഗ് , ക്ലൗഡ് സൊല്യൂഷന്‍സ്, ലൈഫ്‌സ്റ്റൈല്‍, ഐടി വിഭാഗങ്ങളിലായി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു.ജെഎം ഫിനാന്‍ഷ്യല്‍സ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ ്‌ഐപിഒയുടെ ലിഡ് മാനേജര്‍മാര്‍.

X
Top