സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഫസ്റ്റ് ക്രൈയിലെ എല്ലാ ഓഹരികളും ഐപിഓ വഴി വിറ്റഴിക്കാനൊരുങ്ങി രത്തൻ ടാറ്റ

പൂനെ : മുതിർന്ന വ്യവസായിയും മുൻ ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റ ഐപിഒയിൽ ബേബി, മദർ കെയർ പ്രൊഡക്റ്റ് പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ക്രൈയുടെ ഉടമസ്ഥതയിലുള്ള ബ്രെയിൻബീസ് സൊല്യൂഷൻസ് ലിമിറ്റഡിന്റെ 77,900 ഓഹരികളും വിൽക്കാൻ പദ്ധതിയിടുന്നു. തുടക്കത്തിൽ 66 ലക്ഷം രൂപ നിക്ഷേപിച്ചാണ് 2016ൽ ടാറ്റ, കമ്പനിയിൽ നിക്ഷേപകനായത്.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം, ടാറ്റയുടെ കീഴിലുള്ള ഫസ്റ്റ് ക്രൈയുടെ 0.02 ശതമാനം ഓഹരിയായ 77,900 ഓഹരികൾ വിൽക്കാൻ ടാറ്റ ലക്ഷ്യമിടുന്നു.

പൂനെ ആസ്ഥാനമായുള്ള കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ (ഐ‌പി‌ഒ) 1,816 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും , ഡ്രാഫ്റ്റ് പേപ്പറുകൾ പ്രകാരം നിലവിലുള്ള ഷെയർഹോൾഡർമാരുടെ 5.44 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു.

ഒഎഫ്‌എസിന്റെ ഭാഗമായി,എസ്‌വിഎഫ് ഫ്രോഗ്, സോഫ്റ്റ്ബാങ്കിന്റെ കേമാൻ ഐലൻഡ്‌സിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമായ ബ്രെയിൻബീസ് സൊല്യൂഷൻസ് ലിമിറ്റഡിന്റെ 2.03 കോടി ഇക്വിറ്റി ഷെയറുകൾ വിൽക്കും.

വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) കമ്പനിയുടെ 28.06 ലക്ഷം ഓഹരികൾ ഓഫ്‌ലോഡ് ചെയ്യും.സോഫ്റബാങ്ക് , എം ആൻഡ് എം എന്നിവയ്ക്ക് പുറമേ, പിഐ ഓപ്പർച്യുണിറ്റീസ് ഫണ്ട്, ടിപിജി , ന്യൂക്വസ്റ്റ് ഏഷ്യ ഇൻവെസ്റ്റ്‌മെന്റ്, ആപ്രിക്കോട്ട് ഇൻവെസ്റ്റ്‌മെന്റ്, വാലിയന്റ് മൗറീഷ്യസ്, ടിഐഎംഎഫ് ഹോൾഡിംഗ്‌സ്, തിങ്ക് ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട്, ഷ്രോഡേഴ്‌സ് ക്യാപിറ്റൽ എന്നിവയാണ് ഓഎഫ്എസ്സിൽ വിൽക്കുന്ന മറ്റ് ഓഹരികൾ.

X
Top