രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അറ്റാദായം പലമടങ്ങ് ഉയര്‍ത്തി റെയ്മണ്ട്

ന്യൂഡല്‍ഹി: പ്രമുഖ തുണിനിര്‍മ്മാതാക്കളായ റെയ്മണ്ട് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം പലമടങ്ങ് ഉയര്‍ത്തി 1066.74 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായി. കണ്‍സ്യൂമര്‍ ബിസിനസ് ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന് വില്‍പന നടത്തിയതോടെയാണ് നേട്ടം വലുതായത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 81.93 കോടി രൂപ മാത്രമായിരുന്നു അറ്റാദായം. പ്രവര്‍ത്തന വരുമാനം 2.5 ശതമാനം ഉയര്‍ന്ന് 1771.46 കോടി രൂപയിലെത്തിയിട്ടുണ്ട്.അസോസിയേറ്റ് കമ്പനിയായ റെയ്മണ്ട് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് (ആര്‍സിസിഎല്‍) എല്ലാ ബ്രാന്‍ഡുകളും ഉള്‍പ്പെടെ 2,825 കോടി രൂപയ്ക്ക് കമ്പനി ജിസിപിഎല്ലിന് വിറ്റിരുന്നു.

എന്നിരുന്നാലും, ഔറംഗാബാദിലെ നിര്‍മ്മാണ സ്ഥലം കരാറിന്റെ ഭാഗമല്ല.ഇതോടെ ബിസിനസില്‍ നിന്നുള്ള ആദായമായ 983.01 കോടി രൂപ, ജൂണ്‍ പാദ അറ്റാദായത്തില്‍ രേഖപ്പെടുത്തി. ജൂണ്‍ പാദത്തില്‍ അസോസിയേറ്റുകള്‍, സംയുക്ത സംരംഭങ്ങള്‍, അസാധാരണമായ ഇനങ്ങള്‍, നികുതി എന്നിവ ഒഴികെയുള്ള ലാഭം 4.05 ശതമാനം ഇടിഞ്ഞ് 112.46 കോടി രൂപയായി.

X
Top